കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അയിരൂർ അയ്യക്കാവിൽ വാനേത്ത് പുത്തൻവീട് അജു ജോണിന്റെ ഭാര്യ റെജിന സൂസൻ വർഗീസ് (38) കുവൈത്തിൽ നിര്യാതയായി. കഴിഞ്ഞ ഒരാഴ്ച്ചയായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അബ്ബാസിയ യുണൈറ്റഡ് സ്കൂളിന് എതിര്‍വശത്തെ ബില്‍ഡിംഗിലായിരുന്നു താമസം. കുവൈത്തിൽ ഗൾഫ് പ്രൊജക്ട് സൊലൂഷൻസ് എന്ന കന്പനിയിലെ ജീവനക്കാരിയായിരുന്നു റെജീന. ഭര്‍ത്താവ് അജു ജോൺ, കുവൈത്തിലെ തന്നെ അൽഗാനീം ഇന്റർനാഷനൽ കമ്പനി ജീവനക്കാരനാണ്.
അഭിഗെയ്ൽ, അനബെൽ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: