കുവൈറ്റ് സിറ്റി : കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്) പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഫ്ളയര്‍, റാഫിള്‍ കൂപ്പണ്‍ എന്നിവയുടെ പ്രകാശനം അബ്ബാസിയ ഫോക് ഹാളില്‍ വെച്ച് നടന്നു.
ആക്റ്റിംഗ് പ്രസിഡന്റ് സുമേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രോഗ്രാമിന്റെ ഔദ്യോഗിക സ്പോണ്സര് അല്‍മുള്ള എക്സ്ചേഞ്ച് ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ സൈമണ്‍ ഫ്ളയര്‍ പ്രകാശനവും മെട്രോ മെഡിക്കല്‍ കെയര്‍ സിഇഒ, വൈസ് ചെയര്‍മാനുമായ ഹംസ പയ്യന്നൂര്‍ റാഫിള്‍ പ്രകാശനവും നടത്തി.
ആക്ടിങ് ജനറല്‍ സെക്രട്ടറി ശ്രീഷിന് എം വി സ്വാഗതവും, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സലിം എം എന്‍ നന്ദിയും രേഖപ്പെടുത്തി. ജോണ്‍ സൈമണ്‍, മഹേഷ് കുമാര്‍, വനിതാ വേദി ജനറല്‍ കണ്‍വീനര്‍ സജിജ മഹേഷ്, സലിം രാജ്, ജിതേഷ് എം.പി, വിജയേഷ് മാരാര്‍ എന്നിവര്‍ സംസാരിച്ചു. കൂടാതെ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു.
ഖാല്‍ദിയ യൂണിവേഴ്സിറ്റി തീയേറ്ററില്‍ നവംബര്‍ 8 നു വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതല്‍ അരങ്ങേറുന്ന കണ്ണൂര്‍ മഹോത്സവത്തില്‍ കലാകാരന്മാരായ ഗായകന് ഹരിശങ്കര്‍, വയലിനിസ്റ്റ് രൂപ രേവതി, കീബോര്ഡിസ്റ് സുമേഷ് ആനന്ദ്, ഡ്രമ്മര്‍ ജാഫര്‍, ഗായിക സജില സലിം, ഗായകന് സലില്‍ സലിം, ഹാസ്യ താരങ്ങളായ രാജേഷ് അടിമാലി, അഭി ചാത്തന്നൂര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: