കൊച്ചി: പാര്‍ട്ടിയെ ഉപയോഗപ്പെടുത്തി അമ്പത് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം. സിപിഎം ജില്ലാ കമ്മിറ്റിയോഗത്തിലാണ് അന്വേഷണ കമ്മീഷനെ തിരുമാനിച്ചത്. സി.എം ദിനേശ്മണി, പി.ആര്‍ മുരളീധരന്‍ എന്നിവര്‍ക്കാണ് ചുമതല. കളമശ്ശേരിയിലെ സിപിഎം നേതാവാണ് പരാതിക്കാരന്‍.
കോടികള്‍ മുടക്കി വീട് വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. സംസ്ഥാനകമ്മറ്റിക്കും പോളീറ്റ് ബ്യൂറോക്കും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സക്കീര്‍ ഹുസൈനെതിരെ പോലീസ് കേസെടുത്തിരുന്നു.
തുടര്‍ന്ന് അറസ്റ്റിലായ സക്കീറിനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. പിന്നീട് സിപിഎം സംസ്ഥാന കമ്മിറ്റി അന്വേഷണ എളമരം കരീമിനെ അന്വഷണത്തിന് നിയോഗിച്ചു. എന്നാല്‍ സക്കീറിന് പാര്‍ട്ടി ക്ലീന്‍ചിറ്റ് നല്‍കുകയാണുണ്ടായത് ഇതേതുടര്‍ന്ന് കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കുകയും ചെയ്തു.
















