ലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകന് ലോഹിദതാസ് മണ്മറഞ്ഞ് ഒരു പതിറ്റാണ്ടു തികയുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓര്‍മകളുമായി മഞ്ജു വാരിയര്‍. ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെപ്പറ്റി മഞ്ജുവാര്യര്‍ എഴുതിയ ഹൃദയസ്പശിയായ ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ലോഹി സാര്‍ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓര്‍മയാകുമ്പോഴും അരികിലുണ്ടാകു’മെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ലോഹി സാര്‍ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓര്‍മയാകുമ്പോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാര്‍ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. ‘സല്ലാപം ‘ തൊട്ടുളള നിമിഷങ്ങള്‍ മനസിലേക്ക് ഇപ്പോള്‍ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകള്‍ക്ക് പ്രണാമം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: