തിരുവനന്തപുരം : ദേശീയ പാത വികസനത്തില്‍ കേരളം മുന്‍ഗണന പട്ടികയില്‍ തന്നെയെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ബുധനാഴ്ച ഇതുസംബന്ധിച്ചുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവും കേരളത്തിന് ലഭിച്ചിരുന്നു. ദേശീയപാത വികസനത്തിനായിപണ വിതരണം എന്നിവ ആരംഭിക്കാനും കേന്ദ്രം സംസ്ഥാനല സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് ഒഴികെ സംസ്ഥാനത്തെ ജില്ലകളെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കേന്ദ്ര ഗതാഗത വകുപ്പ് രണ്ടാം പട്ടികയിലേക്ക് മാറ്റിയിരുന്നു. പദ്ധതി വിഹിതം, സ്ഥലവില തുടങ്ങിയവ കണക്കിലെടുത്താണ് മുന്‍ഗണന പട്ടിക തയ്യാറാക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖാപനം പുറത്തുവരുന്നതിന് മുമ്പ് ദേശീയ പാതാ അതോറിട്ടി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പട്ടിക തയ്യാറാക്കിയത്. തുടര്‍ന്ന് സംസ്ഥാനം ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ കേന്ദ്രം കേരളത്തിന്റെ ആവശ്യത്തെ അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ മുന്‍ഗണനാക്രമം മാറ്റി ഇറക്കിയ ഉത്തരവ് റദ്ദാക്കുമെന്ന് ഗഡ്കരിയും അറിയിച്ചിരുന്നു.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കാലതാമസം കൂടാതെ കാസര്‍കോട് ജില്ലയിലെ രണ്ട് റീച്ചുകളുടെ പണി ഉടന്‍ തുടങ്ങഉമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
















