കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടപ്പില്‍തൊടുപുഴ നഗരസഭ 23-ാം വാര്‍ഡില്‍ ബിജെപിയുടെ വമ്പന്‍ വിജയം. മായ ദിനുവിന് വമ്പന്‍ വിജയം. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെമായ ദിനുവിന്റെ വിജയം. ബിജെപി 574, യുഡിഎഫ് 145, എല്‍ഡിഎഫ് 134 എന്നിങ്ങനെയാണ് വോട്ട് നില. ഇരുമുന്നണിക്കു കൂടി കിട്ടിയ വോട്ട് ബിജെപിയുടെ ഭൂരിപക്ഷത്തേക്കാള്‍ 150 വോട്ടു കുറവ്. മുന്‍തവണത്തേക്കാള്‍ 95 വോട്ടുകള്‍ കൂടുതല്‍ നേടാനും ബിജെപിക്കായി.
ബിജെപിയിലെ രേണുക രാജശേഖരന്‍ രാജി വെച്ച ഒഴിവിലേയ്‌ക്കാണ് തൊടുപുഴയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 21 ഉം യു.ഡി.എഫ് 17 ഉം ബി.ജെ.പി 5 ഉം സ്വതന്ത്രര്‍ ഒരു സീറ്റും നേടി.
ബി.ജെ.പി വിജയിച്ച വാര്‍ഡുകള്‍:(ജില്ല, പഞ്ചായത്ത്,വാര്‍ഡ്, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, ഭൂരിപക്ഷം എന്ന ക്രമത്തില്‍). തിരുവനന്തപുരം – മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് – കുഴിവിള – ഹേമ ശേഖരന്‍ – 26, ആലപ്പുഴ – ചേര്‍ത്തല മുനിസിപ്പാലിറ്റി – റ്റി.ഡി. അമ്പലം വാര്‍ഡ് – സുരേഷ് കുമാര്‍. വി.എ – 38, ഇടുക്കി – തൊടുപുഴ മുനിസിപ്പാലിറ്റി – മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ് – മായ ദിനു – 429, പാലക്കാട് – മലമ്പുഴ ഗ്രാമ പഞ്ചായത്ത് – കടുക്കാക്കുന്നം ഈസ്റ്റ് – സൗമ്യ സതീഷ് – 55, കണ്ണൂര്‍ – ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് – കോളനി കിഴക്കേപാലയാട് – ദിവ്യ ചെല്ലാത്ത് – 56.
യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് 7 ഉം എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് 10 ഉം ബിജെപി ഒന്നും സ്വതന്ത്രന്‍ ഒന്നും സീറ്റുകള്‍ പിടിച്ചെടുത്തു. സ്വതന്ത്രനില്‍ നിന്നും ഒരു സീറ്റ് എല്‍.ഡി.എഫ് നേടി.
ചിറയക്കോട്, ഇടമണ്‍നില, മാര്‍ക്കറ്റ് വാര്‍ഡ്, നെല്ലിയ്‌ക്കമണ്‍, മുത്തുപറമ്പ്, എലിക്കുളം, സൊസൈറ്റിപ്പടി എന്നീ വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ പനയംകോട്, വെള്ളംകുടി, ഓണമ്പലം, വെട്ടിയാര്‍, മോര്‍കാട്, ഇരുമാപ്ര, കിടങ്ങൂര്‍, കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, പൂപ്പത്തിവടക്ക്, ചേറ്റുവ എന്നീ വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫില്‍ നിന്നും റ്റി.ഡി അമ്പലം വാര്‍ഡ് ബിജെപിയും എല്‍.ഡി.എഫ് സ്വതന്ത്രനില്‍ നിന്ന് വലവൂര്‍ ഈസ്റ്റ് സ്വതന്ത്രനും നേടി.
എല്‍ഡിഎഫ് 24 യുഡിഎഫ് 15 ബിജെപി 4 സ്വതന്ത്രര്‍ ഒന്ന് എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷിനില.
















