പീരുമേട് : പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ ഇരിക്കേ പ്രതി ഓടാന്‍ ശ്രമിച്ചെന്നത് പച്ചക്കള്ളമെന്ന് ബന്ധു. മുമ്പ് അപകടത്തില്‍ പരിക്കേറ്റതിനാല്‍ അദ്ദേഹം ഓടാന്‍ ശ്രമിച്ചെന്ന പോലീസിന്റെ വാദം തെറ്റാണെന്നും ബന്ധു ആന്റണി അറിയിച്ചു.
അതേസമയം അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് രാജ്കുമാറിന്റെ കുടുംബം.കേസ് അന്വേഷണത്തില്‍ പുരോഗതിയില്ല. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചിട്ടില്ല. നിലവിലെ അന്വേഷണത്തില്‍ ഒട്ടുംതന്നെ തൃപ്തിയില്ല.
കസ്റ്റഡിയില്‍ എടുത്ത രാജ് കുമാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ആന്റണി അറിയിച്ചു.
















