ന്യൂയോര്‍ക്ക് : വെസ്റ്റചെസ്റ്ററിലെ വിവിധ സാംസ്കാരിക സംഘടനകളുടെ സഹകരണങ്ങളോടെ ഇന്റര്‍നാഷണല്‍ യോഗ ദിനം ഗ്രീന്‍ബര്‍ഗ് റിച്ചാര്‍ഡ് പ്രെസ്സര്‍ പാര്‍ക്കില്‍ നടത്തി. യോഗ ലീഡ് ചെയ്തത് യോഗ ആന്‍ഡ് ഫിസിക്കല്‍ ട്രെയിനര്‍ ഗുരുപ്രീത് കൗര്‍, എച് എസ് എസ് കാര്യവാഹിക ദീപാളി ദുബേ, ഡോ. വിമല ഭട്ട്, ഡോ ജയശ്രീ നായര്‍, ഗുരു ദിലീപ് കുമാര്‍ തുടങ്ങിയവര്‍ ആണ്. സൂര്യ നമസ്കാരം, വിവിധ യോഗാസനകള്‍, പ്രാണായാമം , ശവാസനം തുടങ്ങി സാധാരണക്കാര്‍ക്ക് യോഗ ജീവിതചര്യയുടെ ഭാഗമാക്കാനുതകുന്ന ആയാസം കുറഞ്ഞ യോഗാസനങ്ങള്‍ വിശദീകരിച്ചു കൊടുത്തുകൊണ്ടാണ് ചെയ്തത്. ഡോ. ഭാവന പാഹ്വ നന്ദി രേഖപ്പെടുത്തി.
ആനന്ദമാര്‍ഗം ആശ്രമത്തിലെ സന്യാസിവര്യന്മാരുടെ സാന്നിധ്യവും ശ്രദ്ധേയമായി. യോഗ വെറും ഒരു ശാരീരിക വ്യായാമം മാത്രമല്ല ഇന്നത്തെ പിരിമുറുക്കമുള്ള ജീവിതത്തില്‍ യോഗ പരിശീലിക്കുന്നതും ജീവിതത്തിന്റെ ഭാഗമാക്കുന്നതും കാലത്തിന്റെ ആവശ്യമാണെന്ന് കോണ്‍സുലേറ്റ് ജനറല്‍ സന്ദീപ് ചക്രവര്‍ത്തി പറഞ്ഞു. വരുന്ന വര്‍ഷങ്ങളില്‍ ഇന്റര്‍നാഷണല്‍ യോഗ ഡേ ഗ്രീന്‍ബര്‍ഗ് ടൗണ്‍ മൊത്തമായി ആഘോഷിക്കുന്ന ഏറ്റവും വലിയ ഇവന്റ് ആക്കി വളര്‍ത്തണമെന്നാണ് തന്റെ ആഗ്രഹം എന്ന് പോള്‍ ഫൈനെര്‍ വ്യക്തമാക്കി. ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡണ്ടും ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പിയുടെ ന്യൂ യോര്‍ക്ക് കണ്‍വീനറുമായ ശിവദാസന്‍ നായരുടെ മേല്‍നോട്ടത്തിലായിരുന്നു പരിപാടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: