തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ്. 2013 ല്‍ തിരുവനന്തപുരം സബ് ജയിലില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജയില്‍ ഡിജിപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെതിരായ കേസിലാണ് നടപടി.
കടകംപള്ളി സുരേന്ദ്രന്‍ അടക്കം പത്ത് സിപിഎമ്മുകാര്‍ക്കെതിരെയായിരുന്നു കേസ്. 2014 സെപ്റ്റംബര്‍ 23 ന് പൂജപ്പൂര പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം എസിജെഎം കോടതി വാറന്റ് പുറപ്പെടുവിച്ചത്.
















