തൃശൂര്‍ : മുഖ്യമന്ത്രിയുടെ ഒത്താശയില്‍ മന്ത്രി ഇ.പി. ജയരാജന്റെ സുഹൃത്തിനെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയായി നിയമിച്ചെന്ന് ആരോപണം. ജയരാജന്റെ സുഹൃത്തായ ഡോ. എസ്. പ്രദീപ് കുമാറിനെ ചട്ടവിരുദ്ധമായാണ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായി നിയമിച്ചതെന്നും ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
ഇ. പി. ജയരാജന്റെ സുഹൃത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ട് നിയമനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടു. സ്ഥിരം നിയമനം വേണമെന്ന ചട്ടം നിലനില്‍ക്കുമ്പോഴാണ് കരാര്‍ അടിസ്ഥാനത്തില്‍ പ്രദീപ് കുമാറിന്റെ ഈ നിയമനം. ഒരു പദ്ധതിയുടെ നടത്തിപ്പിന് 50 ലക്ഷം രൂപ വരെ ചെലവഴിക്കാന്‍ അനുമതി നല്‍കാന്‍ മെമ്പര്‍ സെക്രട്ടറിക്ക് സാധിക്കും.
എന്നാല്‍ ഈ പദവിയിലേക്ക് അഭിമുഖത്തിന് അപേക്ഷ പോലും ക്ഷണിക്കാതെ നിയമനം നടത്തുകയായിരുന്നു എന്നും ബി. ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടേയും ജയരാജന്റേയും സ്വജനപക്ഷപാതത്തിന്‍െഖ ഉദാഹരണമാണിത്. ഈ പദവിയിലേക്ക് 56 വയസ്സിന് മുകളിലുള്ളവരെ നിയമിക്കാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കുമ്പോഴും മതിയായ യോഗ്യതയില്ലാത്തയാളെയാണ് നിയമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















