കൊച്ചി : കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും അങ്കമാലി അതിരൂപത മെത്രൊപ്പൊലീത്ത. വത്തിക്കാന്‍ പുറത്തുവിട്ട പുതിയ ഉത്തരവിലാണ് വീണ്ടും ജോര്‍ജ് ആലഞ്ചേരിയെ അങ്കമാലി മെത്രാപ്പൊലീത്തയായി തെരഞ്ഞെടുത്തത്.
അടുത്തിടെ പുറത്തുവന്ന ഭൂമി ഇടപാടിലെ വിവാദങ്ങളെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് ജോര്‍ജ് ആലഞ്ചേരിയെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.
ഭൂമിവിവാദം ഉയര്‍ന്ന സമയത്ത് ആര്‍ച്ച് ബിഷപ്പിന് അനുകൂലമായി നിന്നിരുന്ന സഭാ വിശ്വാസികള്‍ പോലും അദ്ദേഹത്തിനെതിരായി ശബ്ദം ഉയത്തിയിരുന്നു. തല്‍സ്ഥാനത്ത് ഇനിയും ജോര്‍ജ് ആലഞ്ചേരി തുടരുന്നത് സഭയേയും വിശ്വാസികളെയും ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും. പദവികളില്‍ നിന്നും രാജിവച്ച് സാമന്യ മാന്യതയെങ്കിലും കര്‍ദ്ദിനാള്‍ കാണിക്കണമെന്നു അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്ന വൈദിക കൂട്ടായ്‌മയും ആവശ്യപ്പെട്ടിരുന്നു.
വത്തിക്കാന്റെ പുതിയ ഉത്തരവില്‍ നിലവില്‍ ചുമതല വഹിക്കുന്ന ബിഷപ്പ് ജേക്കബ് മനത്തോടത്തോട് സ്ഥാനം ഒഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഒഴിഞ്ഞ് പാലക്കാടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
















