കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കഠിനമാകുന്നു. ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടതോടെ ഉരുകിയൊലിക്കുകയാണ് കുവൈത്ത്. കഴിഞ്ഞദിവസം കുവൈറ്റില്‍ രേഖപ്പെടുത്തിയ താപനില 51 ഡിഗ്രി സെല്‍ഷ്യസാണ്. ബുധാനാഴ്ചയും താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു.
കൂടാതെ നിര്‍ജ്ജലീകരണവും അനുഭവപ്പെട്ടു. കനത്ത ചൂടുമൂലം 2 പേര് പേര് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്.
കടുത്ത ചൂട് നിലനില്‍ക്കുന്നതിനാല്‍ വാഹനങ്ങളില്‍ വെള്ളക്കുപ്പികള്‍ ഉപേക്ഷിച്ച് പോകരുതെന്ന് ഫയര്‍ സര്‍വ്വീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലില്‍ അല്‍ അമീര്‍ നിര്‍ദ്ദേശിച്ചു. നേരിട്ടുള്ള സൂര്യപ്രകാശം വെള്ളക്കുപ്പികളില്‍ പതിക്കുന്നത് തീപിടുത്തത്തിന് കാരണമാകുമെന്നതിനാലാണ് മുന്നറിയിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: