സ്വദേഹോദ്ഭൂതാഭിര്‍ഘൃണിഭിരണിമാദ്യാഭിരഭിതോ
നിവേഷ്യേ! നിത്യേ! ത്വാമഹമിതി സദാ ഭാവയതി യഃ
കിമാശ്ചര്യം? തസ്യ ത്രിണയനസമൃദ്ധിം തൃണയതോ
മഹാസംവര്‍ത്താഗ്നിര്‍വിരചയതി നീരാജനവിധിം
നിത്യേ! – ആദ്യന്തരഹിതയായുള്ള ദേവീ!
സ്വദേഹോദ്ഭൂതാദി – തന്റെ ദേഹത്തില്‍ നിന്നുണ്ടായ
ഘൃണിഭി അണിമാദ്യാഭി – കിരണങ്ങളായ അണിമാദികളായ ആവരണദേവതകളാല്
അഭിതഃ നിഷേവ്യേ – ചുറ്റും സേവിക്കപ്പെട്ടവളേ
ത്വാം അഹം ഇതി യഃ ഭാവയതി – അവിടുത്തെ ഞാന്‍ എന്ന് യാതൊരുവന് ഭാവന ചെയ്യുന്നുവോ
ത്രിണയന സമൃദ്ധം തൃണയത – സദാശിവൈശ്വര്യത്തെയും തൃണീകരിക്കുന്ന
തസ്യ – അവന്
മഹാസംവര്ത്താഗ്നി – പ്രളയകാലാഗ്നി
നീരാജനവിധിം വിരചയതി – നീരാജനത്തെ ചെയ്യുന്നു.
കിം ആശ്ചര്യം -ആശ്ചര്യമെന്ത്?
ഹേ, ആദ്യന്തരഹിതയായ ദേവീ! അവിടുത്തെ ശരീരത്തില്‍നിന്നുണ്ടായ കിരണങ്ങളായ അണിമാദി ആവരണദേവതകളാല് സേവിക്കുന്ന അങ്ങയെ ഞാന്‍ എന്ന യാതൊരുവന് എല്ലായ്പ്പോഴും ഭാവന ചെയ്യുന്നുവോ, അവന്, സദാശിവന്റെ ഐശ്വര്യത്തേയും തൃണീകരിക്കുന്ന പ്രളയകാലാഗ്നി നീരാജനത്തെ ചെയ്യുന്നു. അതില്‍ ആശ്ചര്യമെന്ത്? ആശ്ചര്യമില്ലതന്നെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: