തിരുവനന്തപുരം :അമ്മയില്‍ അംഗത്വം വേണ്ടവര്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന് സംഘടന. രാജിവെച്ച നടിമാരുടെ തിരിച്ചുവരവ് എളുപ്പമാകില്ലെന്നും രാജി വെച്ചവര്‍ അപേക്ഷ നല്കിയാല് മാത്രം പരിഗണിക്കുമെന്നും സംഘടന പറഞ്ഞു.രാജിക്കത്ത് നല്‍കിയവരെ ഒരുകാലത്തും അംഗമായി പരിഗണിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. സംഘടനയുടെ പുതിയ ഭരണഘടന ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയുമുള്ള അംഗങ്ങളുടെ പരസ്യപ്രതികരണങ്ങള്‍ക്ക് ഭരണഘടനാ ഭേദഗതി കര്‍ശനവിലക്കും ഏര്‍പ്പെടുത്തും.വിമര്‍ശനങ്ങളെ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും ഭരണഘടനാ ഭേദഗതിയില്‍ പറയുന്നു.
സംഘടനയെയോ കമ്മിറ്റിയെയോ ഏതെങ്കിലും അംഗത്തെയോ മാധ്യമങ്ങളിലൂടെ പരസ്യമായി വിമര്‍ശിച്ചാല്‍ അച്ചടക്കലംഘനമായി കണക്കാക്കും. അംഗങ്ങള്‍ക്കെതിരെയുള്ള പരാതിയില്‍ വിശദമായ അന്വേഷണത്തിനുള്ള സാധ്യതകള്‍ തുറന്നിടുമ്പോഴും കുറ്റാരോപിതന് തന്റെ ഭാഗം നിരത്താന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് പുതിയ ഭേദഗതിയെന്നും ആക്ഷേപമുണ്ട്. കുറ്റാരോപിതന് നല്‍കേണ്ട സൗകര്യങ്ങളെപ്പറ്റി ബൈലോയില്‍ നിരവധി കാര്യങ്ങള്‍ പറയുമ്പോള്‍ ഇരയുടെ അവകാശങ്ങളില്‍ മൗനം പാലിക്കുന്നവെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: