തിരുവനന്തപുരം: നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ ’24 ഡേയ്സ്’ എന്ന ചിത്രത്തിന് പത്തിലധികം അന്താരാഷ്ട്ര പുരസ്ക്കാരങ്ങള്‍. ചിലിയില്‍ നടന്ന സൗത്ത് ഫിലിം ആന്‍ഡ് ആര്‍ട്സ് അക്കാദമി ഫെസ്റ്റിവലില്‍ മികച്ച ചിത്രം, സംവിധായകന്, നടന് ഉള്‍പ്പെടെ ഒന്‍പത് പ്രധാന പുരസ്ക്കാരങ്ങള്‍ ’24 ഡേയ്സ്’ സ്വന്തമാക്കി.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രധാനവിഭാഗങ്ങളിലെ എല്ലാ പുരസ്ക്കാരങ്ങളും നേടുക എന്ന നേട്ടവും കൈവരിച്ചു. ആഫ്രിക്കന്‍ ഓസ്ക്കാര്‍ നേടിയ ‘സംടൈംസ് ഇന്‍ ബാള്‍ട്ടിമോര്‍’ ഉള്‍പ്പെടെ ശ്രദ്ധേയങ്ങളായ സിനിമകളോട് മാറ്റുരച്ചാണ് ’24 ഡേയ്സ്’ ഈ നേട്ടം സ്വന്തമാക്കിയത്. പൂനെയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമാറ്റോഗ്രാഫറിനുള്ള അവാര്‍ഡ് ഈ ചിത്രം നേടിയിരുന്നു.
സ്വിറ്റ്സര്‍ലന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 76 ചിത്രങ്ങളോട് മത്സരിച്ച് മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്ക്കാരവും ’24 ഡേയ്സ്’ നേടി. നൂറിലധികം സിനിമകള്‍ മത്സരിച്ച സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തില്‍ അവസാന ഇരുപതില്‍ സ്ഥാനം നേടാനും ഈ ചിത്രത്തിന് കഴിഞ്ഞു. ഹോളിവുഡ് ഇന്റര്‍നാഷണല്‍ മൂവിംഗ് പിക്ചേഴ്സ് ഫിലിം ഫെസ്റ്റിവലില്‍ സെമിഫൈനലിലും ഇടം നേടി. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ 24 ദിവസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന വഴിത്തിരിവുകളാണ് ചിത്രത്തിലെ പ്രമേയം.
ചിത്രത്തിന്റെ സംവിധാനം ശ്രീകാന്ത് ഇ.ജി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആദിത് യു.എസ്., ലക്ഷ്മി, ഛായാഗ്രഹണം നിജിന്‍ ലൈറ്റ്റൂം, എഡിറ്റിംഗ് പ്രദീപ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശങ്കര്‍ദാസ് വി.സി., കലാസംവിധാനം ജഗത്ചന്ദ്രന് തുടങ്ങിയവരാണ് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ലെറ്റ്ഗോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ’24 ഡേയ്സ്’ എന്ന ചിത്രം ഒരു കൂട്ടം മറൈന്എഞ്ചിനീയര്മാരായ സിനിമാക്കാരുടെ സ്വപ്ന സാക്ഷാല്‍ക്കാരമാണ്. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: