ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ മറ്റ് നായികമാരുടെ പാത പിന്തുടര്ന്ന് പ്രിയയും തെലുങ്ക് സിനിമയിലേക്ക് ചേക്കേറിയിരിക്കുകയാണ്.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നിതിന്റെ നായികയായാണ് ചിത്രത്തില്‍ നടി വേഷമിടുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന് ചന്ദ്രശേഖര്‍ യെലെറ്റിയാണ് ചിത്രം ഒരുക്കുന്നത്. പ്രിയ വാര്യര്‍ക്ക് പുറമെ രാകുല്‍ പ്രീത് സിംഗും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഒരു അഡാര്‍ ലൗവിന് ശേഷം ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. അതിനു ശേഷം ലൗവ് ഹാക്കേഴ്സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയായത്. മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് ചിത്രം. ലക്നൗ, ഗുര്‍ഗൗണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: