Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ഭൂമിയിലെ കൈയേറ്റം; റവന്യൂ രേഖകള്‍ നഷ്ടപ്പെട്ടു; ഭൂസംരക്ഷണ വിഭാഗം പ്രവര്‍ത്തനരഹിതം

അനൂപ് ജി. by അനൂപ് ജി.
Jun 25, 2019, 09:53 am IST
in Kerala

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമി സംരക്ഷിക്കാനും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനും ചുമതലപ്പെട്ട ഭൂസംരക്ഷണ വിഭാഗം നിര്‍ജ്ജീവം. സ്‌പെഷ്യല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലാണ് ഇത് രൂപീകരിച്ചത്. 

കൈയേറ്റ പ്രശ്‌നങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് ലാന്‍ഡ് സ്‌പെഷ്യല്‍ കമ്മീഷണറെയും നിയമിച്ചിരുന്നു. എന്നാല്‍, ദേവസ്വം ബോര്‍ഡിന്റെ ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ബോര്‍ഡിന് എത്ര ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടെന്ന് പോലും ഭൂസംരക്ഷണ വിഭാഗത്തിന് സ്ഥിരീകരിക്കാനായിട്ടില്ല. 494 ഏക്കര്‍ സ്ഥലം മാത്രമാണ് നഷ്ടപ്പെട്ടതെന്ന് ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍, 75,00 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടതായാണ് വിവരം.

നിയമസഭാ രേഖകള്‍ പ്രകാരം ദേവസ്വങ്ങളുടെ വകയായി ആകെ 2281 ഏക്കര്‍ ഭൂമിയുണ്ട്. അന്യാധീനപ്പെട്ട ഭൂമിയുടെ ജില്ല തിരിച്ചുള്ള കണക്ക് ബോര്‍ഡിന്റെ പക്കലില്ല. അതേസമയം, 494 ഏക്കര്‍ ഭൂമി മാത്രമാണ് അന്യാധീനപ്പെട്ടതെന്ന ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും വാദം അവിശ്വസനീയമെന്ന് ഭക്തജനസംഘടനകള്‍ പറയുന്നു.

വിവാദമായ ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ബോര്‍ഡിന് നൂറേക്കര്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പാഞ്ചാലിമേട്ടില്‍ വഞ്ചിപ്പുഴ മഠത്തിന്റേതായി ഉണ്ടായിരുന്ന 269 ഏക്കര്‍ സ്ഥലവും ബോര്‍ഡിന്റേതാണെന്ന് ഇപ്പോഴത്തെ പ്രസിഡന്റും പറയുന്നു. ബോര്‍ഡിന് കീഴിലുള്ള എരുമേലി ദേവസ്വത്തിന് 1842.08 ഏക്കര്‍ ഉണ്ടായിരുന്നതില്‍ പതിനാല് ഏക്കര്‍ മാത്രമാണ് അവശേഷിക്കുന്നത്. 

ദേവസ്വം ബോര്‍ഡിലെ ഉന്നതരുടെ ഭൂമാഫിയ ബന്ധമാണ് ഭൂമി തിരിച്ചു പിടിക്കാന്‍ പ്രധാന തടസം. ഭൂമി സംബന്ധിച്ച ചില ആധികാരിക രേഖകള്‍ അതാത് റവന്യൂരേഖകളില്‍നിന്ന് കാണാതായതും ഭൂമാഫിയ ബന്ധങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സെറ്റില്‍മെന്റ് രജിസ്റ്ററിന്റെയും ലിത്തോപ്ലാനിന്റെയും പകര്‍പ്പുകളിലും തിരുത്തല്‍ നടത്തിയാണ് പല കേസുകളിലും ഭൂമാഫിയ വിധികള്‍ അനുകൂലമാക്കിയതെന്ന വിവരവും പുറത്തുവരുന്നു.

ഭൂസംരക്ഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാകുന്നത് ദേവസ്വം ബോര്‍ഡിന്റെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നത് ഏറെ ശ്രമകരമാകും. നിലവില്‍ എത്ര ഏക്കര്‍ സ്ഥലം തിരിച്ചുപിടിക്കാനായെന്ന വിവരം ബോര്‍ഡ് അധികൃതര്‍ മറയ്‌ക്കുന്നു. പുതിയതായി നിയമിച്ച ദേവസ്വം ട്രൈബ്യൂണലില്‍ ആണ് പ്രതീക്ഷ. എന്നാല്‍, ആവശ്യമായ രേഖകളില്ലാതെ ഉടമസ്ഥാവകാശം സ്ഥാപിക്കുക ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. ഭൂമി കൈയേറിയവര്‍ക്ക്  നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ക്ക് സബ്കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടുള്ളതായും ബോര്‍ഡ് അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

India

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

India

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.