ചിക്കാഗോ: ;ചിക്കാഗോയിലും പരിസരത്തുമുള്ള നായര്‍ സമുദായാഗംങ്ങളുടെ ഒത്തുചേരല്‍ വേദിയായി എന്‍ എസ് എസ് ഓഫ് ചിക്കാഗോ നിലവില്‍ വന്നു. തനതു സംസ്ക്കാരവും പാരമ്പര്യവും പുതുതലമുറയക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ പ്രസിഡന്റ് ,സെക്രട്ടറി തുടങ്ങിയ ഭാരവാഹിത്വങ്ങള്‍ ഒന്നും കാണില്ല.
ഒരു സംഘമാളുകളുടെ കൂട്ടായ്മയാകും സംഘടനയെ നയിക്കുക. സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കാന്‍ വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പികും. തുടക്കമെന്ന നിലയില്‍ സെപ്റ്റംബര്‍ 28 ന് വിപുലമായ കലാസന്ധ്യ ഒരുക്കും.എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തില്‍ പ്രളയ സമയത്ത് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ചിക്കാഗോയില്‍ നിന്നുള്ളവര്‍ സജീവമായി പങ്കെടുത്തിരുന്നു.
അത്തരം പ്രവര്‍ത്തനങ്ങള്‍ എന്‍ എസ് എസ് ഓഫ് ചിക്കാഗോ ഏകോപിപ്പിക്കും. ആലംബഹൂനര്ക്ക് ആസ്വാസം പകരുന്നതും കുടട്ികള്ക്ക് പഠന സഹായം ഉറപ്പാക്കുന്നതുമായ പരിപാടികള്‍ ആവിഷ്ക്കരിക്കും. സന്ന്ദധ സേവന പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 29 ന് ് സെന്റ് ചാള്‍സിലുള്ള ലാസറസ്സ് ഹൗസില്‍ തുടക്കം കുറിക്കും.
സംഘടനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: