ന്യൂജഴ്സി: : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ക്ഷണിച്ചു. കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ. രേഖാ മേനോന് ന്യൂദല്‍ഹില്‍ അദ്ദേഹത്തെ നേരിട്ടുകണ്ട് ക്ഷണക്കത്ത് കൈമാറി.
ഔദ്യോഗിക യാത്രാനുമതി ലഭിച്ചാല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുമെന്ന് മുരളീധരന് ഉറപ്പു നല്‍കിയതായി ഡോ. രേഖാ പറഞ്ഞു. 2019 ആഗസത് 30 മുതല്‍ സെപ്തംബര്‍ 2 വരെ ന്യൂജഴ്സിയിലെ ചെറിഹില് ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്വന്ഷന്. ടി. സി. സേതുമാധവന്, പ്രേമപിള്ള എന്നിവരും ഡോ രേഖയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: