ശാസ്ത്രീനാമം: Tylophora indica ,
സംസ്‌കൃതം: ശ്വാസഘ്‌നി
തമിഴ്: പെയ്പാലൈ
എവിടെ കാണാം: ഇന്ത്യയിലുടനീളം പുഴയോരങ്ങളിലും മഴകുറഞ്ഞ പ്രദേശങ്ങളിലും ഒരു പോലെ കണ്ടുവരുന്ന സസ്യമാണിത്.
പ്രത്യുത്പാദനം: തണ്ടില്‍ നിന്ന്
ഔഷധപ്രയോഗം: വള്ളിപ്പാലയുടെ ഇല ഏഴെണ്ണം, മൂന്നു വിരല്‍കൂട്ടിയെടുത്ത ഒരു നുള്ള് ജീരകം എന്നിവയെടുത്ത് പച്ച പശുവിന്‍പാലില്‍ അരച്ചെടുത്ത് പച്ചപ്പാലില്‍ കലക്കി രാവിലെ വെറും വയറ്റില്‍ ഏഴുദിവസം തുടര്‍ച്ചയായി കുടിച്ചാല്‍ എത്ര ശക്തമായ ആസ്ത്മയും മാറും. ഭേദമായ ശേഷം ഒരു വര്‍ഷം കഴിഞ്ഞ് അസുഖം ആവര്‍ത്തിച്ചാല്‍ ഇതേ ചികിത്സ തന്നെ ആവര്‍ത്തിക്കുക. വീണ്ടും ആസ്ത്മയുണ്ടാവില്ല. അരക്കിലോ വള്ളിപ്പാലയില എടുത്ത് 25 ഗ്രാം നല്ലജീരകം ചേര്‍ത്ത് പശുവിന്‍ പാലില്‍ അരച്ച് ഒരു കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി, ഓരോ ഗുളിക വീതം പച്ചപ്പാലില്‍ 21 ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ എത്ര പഴകിയ ആസ്ത്മയും മാറും. ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ പുളിവര്‍ഗങ്ങള്‍ ഉപേക്ഷിക്കണം.
വള്ളിപ്പാലയുടെ ഇലയും തണ്ടും ഇടിച്ചു പിഴിഞ്ഞ നീര് ആറ് ലിറ്റര്‍, നറുനെയ് ഒരു ലിറ്റര്‍, വള്ളിപ്പാലയുടെ വേര് 30 ഗ്രാം എന്നിവയ്‌ക്കൊപ്പം ചുക്ക്, കുരുമുളക്, തിപ്പലി ഇവയോരോന്നും പത്തുഗ്രാം എന്ന കണക്കിലെടുത്ത് കല്‍ക്കം ചേര്‍ത്ത് അരക്കുമധ്യേപാകത്തില്‍ കാച്ചിയരിച്ച് 41 ദിവസത്തിനുള്ളില്‍ സേവിച്ചാല്‍ ആസ്ത്മ എന്നെന്നേക്കുമായി മാറും. രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവുമാണ് മരുന്ന് സേവിക്കേണ്ടത്.
ഈ നെയ് പാകം ചെയ്യുമ്പോള്‍ ഉടുമ്പിന്റെ കൊഴുപ്പ് 100 മില്ലി വീതം ചേര്‍ത്താല്‍ അതിവിശിഷ്ടമായിരിക്കും. ( ഉടുമ്പിനെ വന്യജീവി നിയമമനുസരിച്ച് പിടിക്കാനോ, കൈവശം വയ്‌ക്കാനോ പാടില്ല. മൂന്നുമാസം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: