കുവൈറ്റ് സിറ്റി : കുവൈറ്റില്‍ അതിശക്തമായി താപനില ഉയര്‍ന്നതോടെ ശുചീകരണ തൊഴിലാളികളുടെ ജോലി സമയത്തിലും സര്‍ക്കാര്‍ മാറ്റംവരുത്തി. പുലര്‍ച്ച 3 മണി മുതല്‍ ഉച്ചയ്ക്ക് 11 വരെയാണ് പുതിയ സമയക്രമം. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് 5 വരെയുള്ള പുറംജോലിക്കാരുടെ സമയം നേരത്തെ കുവൈത്ത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
2016 ജൂലൈ 21 ന് കുവൈറ്റിലെ മിത്രിബയിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 53 ദശാംശം 9 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അന്ന് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനിലയും കുവൈറ്റിലാണ് അതും 52 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍. വരും ദിവസങ്ങളില്‍ താപനില 60 ഡിഗ്രി സെല്‍ഷ്സിന് മുകളില്‍ പോകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതോടെയാണ് ശുചീകരണ തൊഴിലാളികളുടെ സമയക്രമത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയത്.
സമീപകാലത്ത് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ ലോകത്തെ രണ്ട് രാജ്യങ്ങളിലൊന്ന് കുവൈറ്റാണ്. താപനില ഉയരുന്ന ഓഗസ്റ്റ് വരെ പുറംജോലിക്കാരുടെ സമയം വൈകിട്ട് 5 മുതലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്റില്‍ ആവശ്യവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: