എന്ന എംഎല്‍എ മുസ്ലീംലീഗിലെ വേറിട്ട ശബ്ദമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പരിണാമം വന്ന ഈ ലീഗ്കാരന് അഭിഭാഷകന് എന്നതിലുപരി ഒന്നാന്തരം പ്രഭാഷകന്‍ കൂടിയാണ്. നിയമസഭയിലായാലും പൊതുവേദിയിലായാലും ഖാദറിന്റെ ശബ്ദം കൗതുകത്തോടെ കേട്ട് നിന്നുപോകും. ആഴത്തില്‍ കമ്മ്യൂണിസം പഠിച്ച ഖാദറിന് കമ്മ്യൂണല്‍ ആകാന്‍ കഴിയുമെന്ന് ആരും കരുതില്ല. പിന്നെന്തിനാണാവോ കെഎന്‍എ ഖാദര്‍ കമ്മ്യൂണലാകാന്‍ സാധ്യതയുള്ള ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ നോട്ടീസ് നല്‍കിയതെന്ന് ആരും ചിന്തിച്ചുപോകും.
എല്ലാവരും സമ്മതിക്കുന്നതാണല്ലോ മലപ്പുറം ജില്ലാ വാദം വര്‍ഗീയമായി ഉടലെടുത്തതാണെന്ന്. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ല രൂപീകരിക്കണമെന്ന ആവശ്യം മുസ്ലീം ലീഗിന്റേതായിരുന്നല്ലോ. മുഹമ്മദാലി ജിന്ന പാകിസ്ഥാന് രൂപീകരണാവശ്യം ഉന്നയിച്ചപ്പോള്‍ കേരളത്തിലെ ഒരു വിഭാഗം മുസ്ലീങ്ങളുടെ ആവശ്യമായിരുന്നു മാപ്പിളസ്ഥാന്. മലബാര്‍ മാപ്പിളസ്ഥാനാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. ഇന്ത്യാവിഭജനത്തെ പിന്തുണച്ചതുപോലെ മാപ്പിളസ്ഥാനെയും തുണയ്ക്കാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റുകാരും തയ്യാറായതാണ്. പാകിസ്ഥാനോടൊപ്പം മാപ്പിളസ്ഥാന് നിലവില്‍ വന്നില്ലെങ്കിലും മുസ്ലീം ലീഗ് പങ്കാളിത്തത്തോടെ ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 1967-ല്‍ അധികാരമേറ്റ സര്‍ക്കാരാണ് മലപ്പുറം ജില്ലയ്ക്ക് രൂപം നല്‍കിയത്. 1969 ജൂണ്‍ 16ന് രൂപം കൊണ്ട ജില്ലയ്ക്ക് അരനൂറ്റാണ്ട് പ്രായമായി. കേരളത്തിന്റെ പത്താമത് ജില്ലയാണ് മലപ്പുറം. അവികസിത പ്രദേശങ്ങളുടെ വികസനമാണ് ജില്ലാ രൂപീകരണലക്ഷ്യമെന്നായിരുന്നു അന്നത്തെ വാദം.
പിന്നാക്ക പ്രദേശത്തിന്റെ വികസനത്തിന് പുതിയ ജില്ല എന്ന ആശയം വലിയ കോലാഹലങ്ങളിലേക്ക് നയിച്ചു. കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ജില്ലാ വിരുദ്ധ സമരത്തെ കോണ്‍ഗ്രസ്സില്‍ തന്നെ ഒരു വിഭാഗം അനുകൂലിച്ചു. ഹൈന്ദവ സംഘടനകളും കെ. കേളപ്പനെ പോലുള്ള ഗാന്ധിയന്മാരും ജില്ലാ രൂപികരണതിന് എതിരായിരുന്നു. ജനസംഘം മാപ്പിളസ്ഥാനായും കുട്ടി പാക്കിസ്താനായും ജില്ലയെ വിചാരണ ചെയ്തു.
അനവധി ഭരണകര്‍ത്താക്കള്‍ക്ക് കീഴില്‍ ചിതറിക്കിടന്ന മലപ്പുറം സാമൂതിരി പടയോട്ടക്കാലത്ത് ഒരേ ഭരണത്തിന് കീഴില്‍ വന്നു, അവരുടെ സൈനിക ആസ്ഥാനവുമായി. കോട്ടപ്പടി മൈതാനം ഒരുകാലത്ത് സാമൂതിരി സൈനികരുടെ പരിശീലന സ്ഥലമായിരുന്നു. മൈസൂര്‍ രാജാവായ ഹൈദര്‍ അലി കീഴടക്കുന്നതുവരെ 800 വര്‍ഷം സാമൂതിരിമാര്‍ മലപ്പുറം ഭരിച്ചു.
ഇസ്ലാമിക പഠനത്തിന്റെയും വേദ പഠനത്തിന്റെയും കേന്ദ്രമായിരുന്നു മലപ്പുറം. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലപ്പുറം. ബ്രിട്ടീഷ് ഭരണകാലത്ത് പോരാട്ടങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു മലപ്പുറം, മാപ്പിള ലഹള എന്ന പേരില്‍ 1921 ല്‍ നടന്ന വംശീയ കലാപത്തില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെടുകയോ പലായനം ചെയ്യപ്പെടുകയോ ഉണ്ടായി. അതിനെ വെള്ളപൂശി കാര്ഷികലഹളയാക്കിമാറ്റാനും ബോധപൂര്‍വം ചില മതേതര മാന്യന്മാര് ശ്രദ്ധിച്ചു.
വികസന പ്രവര്‍ത്തനങ്ങളുടെ ഫലം താഴേതട്ടിലെത്തണമെങ്കില്‍ മലപ്പുറം ജില്ല വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണം എന്ന് മുസ്ലിം ലീഗ് ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. ജില്ല മാത്രമല്ല, കൂടുതല്‍ പഞ്ചായത്തുകളും വില്ലേജുകളും ബ്ലോക്ക് പഞ്ചായത്തുകളും മലപ്പുറത്ത് രൂപീകരിക്കണമെന്നും ലീഗ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്കിയ മുസ്ലിം ലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍ പിന്മാറിയതാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്.
സഭയില്‍ ശ്രദ്ധക്ഷണിക്കലിനായി സ്പീക്കര്‍ ക്ഷണിച്ചപ്പോള്‍ ഖാദര്‍ സഭയിലുണ്ടായിരുന്നില്ല. ജില്ലാ വിഭജനകാര്യത്തില്‍ യുഡിഎഫ് നയപരമായ തീരുമാനം എടുത്ത ശേഷം തുടര്‍നടപടികള്‍ മതി എന്ന് മുസ്ലിം ലീഗ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഖാദര്‍ പിന്മാറിയത് എന്നാണ് സംസാരം. മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണം. പ്രവാസികള്‍ ഉള്‍പ്പെടെ അര കോടിയോളം ജനസംഖ്യയുള്ള ജില്ല വിഭജിച്ചാല്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യൂ എന്നാണ് മലപ്പുറത്തെ എല്ലാ നേതാക്കളുടെയും അഭിപ്രായം. മുസ്ലിം ലീഗ് ഇക്കാര്യം നേരത്തെ ഉന്നയിച്ചിട്ടുണ്ട്. എസ്ഡിപിഐ വിഷയം മുഖ്യ പ്രചാരണമാക്കുകയും ജില്ലാ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു. ഈ ഭീകരസംഘടനയടക്കം തീവ്രവാദികള്‍ മുതലെടുക്കുന്നത് മനസിലാക്കിയാണ് ലീഗിലെ ഒരുവിഭാഗം വിഷയം ഏറ്റെടുക്കാന്‍ നിശ്ചയിച്ചതെന്ന് വ്യക്തം.
ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികള്‍ക്കും തിരൂര്‍ കേന്ദ്രമായി മറ്റൊരു ജില്ല വേണമെന്നാണ് ആവശ്യം. ജില്ല നേരിടുന്ന വികസന പ്രശ്നങ്ങള്‍ക്ക് ഇതു മാത്രമാണ് പരിഹാരം എന്നും വാദിക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് കെഎന്‍എ ഖാദര്‍ നോട്ടീസ് നല്‍കിയത്. മലപ്പുറം ജില്ല രൂപീകരിച്ച് 50 വര്‍ഷം കഴിഞ്ഞിട്ടും അവികസിത പ്രദേശമായി തുടരുന്നുവെങ്കില്‍ പിന്നെ എന്തിന് വീണ്ടും ജില്ല. അവിടെയാണ് ഖാദറിന്റെ ഒളിച്ചോട്ടം ചോദ്യചിഹ്നമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: