സൂത്രം. അസത് ഇതി ചേത് ന പ്രതിഷേധ മാത്രത്വാത്
കാരണം അസത്താണ് എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല, നിഷേധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
അസത് കാര്യം എന്ന വിചാരം തന്നെ തെറ്റാണ്. അസത് എന്നു പറഞ്ഞത് എല്ലാ പ്രകാരത്തിലും ഇല്ലാത്ത ഒരു വസ്തുവിനെ ബോധിപ്പിക്കാന്‍ വേണ്ടിയാണ്. അല്ലാതെ അസത്കാര്യവാദം നടത്താന്‍ വേണ്ടിയല്ല.
അവയവങ്ങളില്ലാത്ത ബ്രഹ്മത്തില്‍ നിന്ന് അവയവങ്ങളോടുകൂടിയ ജഗത്ത് ഉണ്ടായി എന്ന് പറയുമ്പോള്‍ അത് അസത്കാര്യവാദമാകും. അവയവങ്ങളോട് കൂടിയ ജഗത്ത് അവയവങ്ങളോട് കൂടിയ ബ്രഹ്മത്തില്‍ നിന്നാണ് ഉണ്ടാകേണ്ടത്. അവയവങ്ങളുള്ള ബ്രഹ്മമെന്ന അസത്പദാര്ഥം അവയവമുള്ള ജഗത്തിന് കാരണമെന്ന് വന്നാല്‍ അസത്തില്‍ നിന്ന് സത്തുണ്ടായി എന്ന് പറയേണ്ടി വരും. ഇത് ശ്രുതി വിരുദ്ധമാകുമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
അത് ശരിയല്ല. ഒരിക്കലും ഇല്ലാത്ത ഒരു വസ്തുവില്‍ നിന്ന് ഉളളതയായ മറ്റൊരു വസ്തു ഉണ്ടാകില്ല എന്നാണ് ശ്രുതി വചനം.
കാരണത്തില്‍ നിന്നും വിലക്ഷണമായ കാര്യവസ്തു ഉണ്ടാകില്ലെന്ന് ശ്രുതി പറഞ്ഞിട്ടില്ല. ബ്രഹ്മം ഉള്ളതാണ്, അത് അസത്തല്ല. ആ ബ്രഹ്മത്തില്‍ നിന്നുണ്ടായി എന്ന് പറയുമ്പോള്‍ അത് അസത്കാര്യവാദമല്ല.
അവയവങ്ങളില്ലാത്ത ബ്രഹ്മത്തില്‍ നിന്നും അവയവങ്ങളുള്ള ജഗത്ത് ഉണ്ടായി എന്ന് പറയുമ്പോള്‍ കാരണത്തില്‍ നിന്നും കാര്യത്തിനുള്ള വിലക്ഷണത്വമേ ആകൂ. കാരണത്തില്‍ വ്യത്യസ്തമായ ഒരു വസ്തു ഉണ്ടാകില്ലെന്ന് ശ്രുതി പറത്തിട്ടില്ല.
ബ്രഹ്മം എന്നും ഉള്ളതാണ് അതുകൊണ്ട് തന്നെ അത് അസത് വസ്തുവല്ല. അങ്ങനെയുള്ള ബ്രഹ്മത്തില്‍ നിന്ന് ജഗത്ത് ഉണ്ടായി എന്ന് പറഞ്ഞാല്‍ അത് അസത്കാര്യവാദമല്ല.
ബ്രഹ്മം അവയവങ്ങളൊന്നുമില്ലാത്തതും ജഗത്ത് അവയവങ്ങളോട് കൂടിയതുമാണ്.ഇത് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസമാണ്. ഇതാണ് ശ്രുതി ചൂണ്ടിക്കാട്ടിയത്, അല്ലാതെ അസത്കാര്യവാദം കൊണ്ട് വരാന്‍ വേണ്ടിയല്ല.
എല്ലാ പ്രകാരത്തിലും ഇല്ലാത്ത ഒരു വസ്തുവിനെ ബോധിപ്പിക്കുവാന്‍ മാത്രമാണ് അസത് എന്ന വാക്ക് ഉപയോഗിച്ചത്.
സൂത്രം അപീതൗ തദ്വത് പ്രസംഗാദസമഞ്ജസം
മഹാപ്രളയത്തില്‍ അതുപോലെ ഉണ്ടാകുന്നതിനാല്‍ വേദസിദ്ധാന്തം സമഞ്ജസമല്ല.
പ്രളയത്തില്‍ എല്ലാം ബ്രഹ്മത്തില്‍ ലയിക്കുന്നതിനാല്‍ സംസാരത്തിന്റെ ജഡത്വം സുഖദു:ഖത്വം തുടങ്ങിയ എല്ലാ ഭാവങ്ങളും ബ്രഹ്മത്തിനുണ്ടെന്ന് പറയേണ്ടി വരുമെന്നും അത് ശരിയല്ല എന്നുമുള്ള പൂര്വപക്ഷവാദത്തെയാണ് ഇവിടെ പറയുന്നത്.
ജഗത്തിന്റെ കാരണം ബ്രഹ്മമല്ല എന്ന് മറ്റൊരു യുക്തിയിലൂടെ സ്ഥാപിക്കാനൊരുങ്ങുകയാണ് പൂര്‍വപക്ഷം. ജഗത്ത് ബ്രഹ്മത്തില്‍ നിന്നുണ്ടായി ബ്രഹ്മത്തില്‍ തന്നെ ലയിക്കുന്നുവെങ്കില്‍ ജഗത്തിന്റെ സാവയവത്വം, അചേതനത്വം, പരിച്ഛിന്നത്വം, അശുദ്ധത്വം മുതലായ ധര്‍മ്മങ്ങളും പ്രളയത്തോട് ചേര്യം. അപ്പോള്‍ ഈ ദോഷങ്ങള്‍ ബ്രഹ്മത്തെ ദുഷിപ്പിക്കുകയില്ലെന്നാണ് അവരുടെ വാദം. അങ്ങനെയായാല്‍ സര്‍വജ്ഞവും ശുദ്ധവുമായ ബ്രഹ്മം ജഗത് കാരണമാകുന്നത് സമഞ്ജസമാവില്ല.
സൃഷ്ടിയും പ്രളയവും തുടര്‍ച്ചയായി നടക്കുമ്പോള്‍ ബ്രഹ്മം എങ്ങനെ ശുദ്ധമാകും. പ്രളയത്തില്‍ ജഗത്ത് ബ്രഹ്മത്തോട് ചേരാതെ വേറിട്ട് നില്‍ക്കുമെന്ന് പറഞ്ഞാല്‍ പ്രളയം തന്നെ ഇല്ല അവസ്ഥയാകും. അതിനാല്‍ ബ്രഹ്മം ജഗത്തിന്റെ കാരണമെന്ന വാദത്തെ പൂര്‍വപക്ഷം ഉറപ്പിക്കുന്നു. ഇതിനെ അടുത്ത സൂത്രത്തില്‍ ഖണ്ഡിക്കുന്നത് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: