Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലസ്വരൂപനും കാലകാരണനും

സര്‍വഭൂതങ്ങളിലും അധിവസിക്കുന്നത് ഒരേ ചൈതന്യസ്വരൂപന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നതോടെ എല്ലാവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.

എ പി ജയശങ്കര് by എ പി ജയശങ്കര്
Jun 18, 2019, 09:07 pm IST
in Kerala

തുടക്കത്തില്‍ താമസിക ഭക്തിയുള്ളവരും ക്രമേണ വളര്‍ച്ചയെ പ്രാപിച്ച് രാജസിക ഭക്തിയും സാത്വിക ഭക്തിയുമെല്ലാം നേടും. പിന്നീട് ജീവാത്മാ പരമാത്മാ ഭേദമില്ലാതെ അദ്വൈതഭാവം കൈവരിക്കുന്നു. 

അഥ മാം സര്‍വഭൂതേഷു

ഭൂതാത്മാനാം കൃതാലയം

അര്‍ഹയേദ്ദാനമാനാദ്യാം

മൈത്ര്യാഭിന്നേന ചക്ഷുഷാ

സര്‍വഭൂതങ്ങളിലും അധിവസിക്കുന്നത് ഒരേ ചൈതന്യസ്വരൂപന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നതോടെ എല്ലാവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. ഭഗവാന് കാഴ്ചവയ്‌ക്കുന്നതു പോലെ തന്റെ കൈവശമുള്ളവയെ സഹജീവികള്‍ക്കായി ദാനം ചെയ്യും. പരസ്പര സ്‌നേഹത്തില്‍ അധിഷ്ഠിതമാണ് പ്രപഞ്ചത്തിന്റെ നിലനില്‍പെന്ന് ബോധ്യപ്പെട്ട് ജീവിക്കാനുള്ള പ്രേരണ ഉണരും. 

സര്‍വധര്‍മ സമഭാവന ഏകാത്മാമാനവികത ഇത്യാദി ചിന്തകളെല്ലാം ഇതില്‍ പ്രകടമാണ്. ഇത്തരത്തില്‍ ഭഗവാനുമായി ഏകീകരിച്ച ഭക്തന്  തന്നില്‍ നിന്നും ഭിന്നമായി മറ്റൊന്നില്ല. എല്ലാം തന്റെ തന്നെ ഭാഗവും ഭാവവും. താനും ഭഗവാനും അന്യമല്ല. അതു കൊണ്ടു തന്നെ ഒരാളോട് പ്രത്യേകം പ്രിയമോ പ്രത്യേകം ദേഷ്യമോ ഇല്ല. ഈ വ്യക്തി കാലാതീതനാണ്. കാലം ഇവന്‍ തന്നെയാണ്. അതിനാല്‍ ഈ ഭക്തന് ജനനമോ മരണമോ ഇല്ല. ഒരു മരണത്തിനും ഇവനെ പിടികൂടാനാവില്ല. 

ശസ്ത്രങ്ങള്‍ കൊണ്ട് മുറിക്കാനാവില്ല. അഗ്നിയാല്‍ ദഹിപ്പിക്കാനാവില്ല. കാരണം ഇവര്‍ പരമാത്മാവു തന്നെയാണ്. കാലസ്വരൂപന്‍ തന്നെയാണ്. വായു ചലിക്കുന്നത് ഈ ആത്മാവിനു വേണ്ടിയാണ്. സൂര്യന്റെ താപം ഇവനുവേണ്ടിത്തന്നെ. മേഘങ്ങള്‍ വര്‍ഷിക്കുന്നതും താരകങ്ങള്‍ പ്രകാശിക്കുന്നതും എല്ലാം ഈ പരമാത്മാവിനു വേണ്ടിയാണ്. വൃക്ഷലതാദികള്‍ പൂക്കുന്നതും കായ്‌ക്കുന്നതും  ഇലപൊഴിയുന്നതുമെല്ലാം ഇതേ ചൈതന്യത്തിനു വേണ്ടിയാണ്. പ്രപഞ്ചം നിലനില്‍ക്കുന്നതും പരസ്പരം ആകര്‍ഷിച്ചു നിര്‍ത്തിയിരിക്കുന്നതുമെല്ലാം ഇവനു വേണ്ടിയാണ്.

‘സോനന്തോന്തകര: കാലോനാദിരാദികൃദവ്യയ: 

ജനം ജനേന ജനയന്‍ മാരയന്‍ മൃത്യുനാന്തകം’

ആത്മാവ് അന്ത്യമില്ലാത്തവനും അന്ത്യം വരുത്തുന്നവനും ആദിയില്ലാത്തവനും ആദ്യനും ആദ്യമുണ്ടാക്കുന്നവനുമാണ്. ജനത്തിനാല്‍ ജനത്തെ ജനിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും എല്ലാം ആത്മാവു തന്നെയാണ്. മരണമുണ്ടാക്കുന്ന അന്തകനും  കാലസ്വരൂപനായ ഈ ആത്മാവു തന്നെ. എന്നിട്ടും ജനം ഈ കാലസ്വരൂപനെ തിരിച്ചറിയുന്നില്ല. 

മനുഷ്യന്‍ സുഖഹേതുവായിക്കരുതി സമ്പാദിക്കുന്ന ഏതു വസ്തുവിനേയും നശിപ്പിക്കുന്നതും കാലസ്വരൂപനായ ഈ ഭഗവാന്‍ തന്നെ. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് മനുഷ്യന്‍ വിലപിക്കുമ്പോള്‍ തന്റെ ഈ അവസ്ഥയ്‌ക്കുള്ള യഥാര്‍ഥകാരണം അവ്യക്തമായിത്തന്നെ നില്‍ക്കും. എന്നിട്ടും ഈ മനുഷ്യന്‍ ദേഹാഭിമാനിയും അഹങ്കാരാദികളാല്‍ പ്രേരിതനായും തന്നെ ജീവിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.