Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള കോണ്‍ഗ്രസ്സ് തമ്മിലടി തുടരുന്നു; പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ മാണി വിഭാഗം സംസ്ഥാന സമിതി വിളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2019, 08:01 pm IST
in Kerala

കോട്ടയം: കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനെ തെരെഞ്ഞെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗം ജോസ് കെ.മാണി വിഭാഗം വിളിച്ചു. നാളെ ഉച്ചയ്‌ക്ക് രണ്ടിന് കോട്ടയത്ത് സി.എസ്.ഐ റിട്രീറ്റ് സെന്ററിലാണ് യോഗം.  ചെയര്‍മാനെ തെരെഞ്ഞെടുക്കാന്‍ പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിയിലെ 127 അംഗങ്ങള്‍ ഒപ്പിട്ട് രേഖാമൂലമുള്ള കത്ത് വര്‍ക്കിങ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്ക് കൈമാറിയിരുന്നു.

ഭരണഘടനാപ്രകാരം ഇത്തരത്തില്‍ കത്ത് ലഭിച്ചാല്‍ യോഗം വിളിച്ചുചേര്‍ത്തേ മതിയാവൂ. സംസ്ഥാന കമ്മറ്റിയോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവര്‍ത്തിച്ചുള്ള ആവശ്യമുയര്‍ന്നിട്ടും അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്ന് ജോസ് കെ.മാണി വിഭാഗം അറിയിച്ചു. പാര്‍ട്ടിയില്‍ വിയോജിപ്പുണ്ടാക്കിയത്  നിയമസഭയിലെ പി.ജെ. ജോസഫിന്റെ സ്ഥാനം സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്തുനല്‍കിയ മോന്‍സ് ജോസഫിന്റെ നടപടിയാണ്. പാര്‍ട്ടിയിലെ എം.എല്‍.എമാരോട് പോലും ആലോചിക്കാതെ ഇത്തരമൊരു കത്ത് നല്‍കിയതിന്റെ പിന്നില്‍ ദുഷ്ടലാക്കണ്ടെന്നും മാണി വിഭാഗം ആരോപിച്ചു.

സംസ്ഥാന കമ്മറ്റി യാതൊരു കാരണവശാലും വിളിക്കില്ലെന്ന ജോസഫിന്റെ ആവര്‍ത്തിച്ചുള്ള നിലപാട് സമവായത്തിനും ഐക്യത്തിനുമായുള്ള പരിശ്രമങ്ങള്‍ക്ക് തുരങ്കം വയ്‌ക്കുന്നതായിരുന്നു. കെ.എം. മാണി വേര്‍പിരിഞ്ഞിട്ട് 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന കമ്മറ്റി ചേര്‍ന്ന് ഔപചാരികമായി അനുശോചനം രേഖപ്പെടുത്തിയിട്ടില്ല.

  മാണിയുടെ ചിത്രം പാര്‍ട്ടി ഓഫീസില്‍ അനാച്ഛാദനം ചെയ്യാനും  തയ്യാറായിട്ടില്ല. കേരളാ കോണ്‍ഗ്രസ്സ് വികാരമുള്ള ഒരാള്‍ക്കും പൊറുക്കാനാവാത്ത ഇത്തരം രാഷ്‌ട്രീയ അനീതിയോടുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണം കൂടി പ്രതിഫലിക്കുന്നതാണ് സംസ്ഥാന കമ്മറ്റി വിളിക്കാനുള്ള തീരുമാനമെന്നും മാണി വിഭാഗം വ്യക്തമാക്കുന്നു .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Spiritual

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

Vasthu

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

Kerala

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

മൃതദേഹത്തോട് അനാസ്ഥ കാട്ടിയ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

തൊടുക്കുമ്പോൾ ബാലിസ്റ്റിക് മിസൈൽ , കൊള്ളുമ്പോൾ ക്രൂസ് മിസൈൽ ; ശബ്ദത്തേക്കാൾ ഏഴിരട്ടി വേഗത ; ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ തയ്യാറാകുന്നു

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിൽ പ്രതിയായ മദനി; അന്ന് നായനാര്‍ അറസ്റ്റ് ചെയ്ത മദനി എം.എ. ബേബിക്ക് സ്വീകാര്യനാകുമ്പോള്‍

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.