കോട്ടയം: വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ ഇടതു സര്‍ക്കാരെടുത്ത തെറ്റായ നടപടിയുടെ പ്രതിഫലനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് എന്‍എസ്എസ് മുഖപത്രം സര്‍വീസ്. ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
വിശ്വാസത്തെ തൊട്ട് കളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഒരു സീറ്റില്‍ മാത്രം മറിച്ചൊരു ഫലമുണ്ടായതിനു ശേഷം മുന്നണിയില്‍ത്തന്നെ ഭിന്നതയാണ്. ജാതി-മത വ്യത്യാസമില്ലാതെ സര്‍വജനങ്ങളെയും ഒരുപോലെ കാണുകയും സര്‍വരെയും സംരക്ഷിക്കുകയും ചെയ്യുന്ന കലിയുഗവരദനായ സ്വാമി അയ്യപ്പനോട് അനാദരവ് കാട്ടിയപ്പോള്‍ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ലാതെ ജാതിക്കും മതത്തിനും അതീതമായ വിശ്വാസി സമൂഹത്തിന്റെ പ്രതികരണമാണുണ്ടായത്.
രാജ്യനന്മ, ജനങ്ങളുടെ ക്ഷേമം എന്നിവ പുലരുന്ന ഒരു ഉറച്ചഭരണം കാഴ്ചവയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയട്ടെയെന്നും മുഖപ്രസംഗം പറയുന്നു.
















