കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ. സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് പുതിയ നിയമനം.
ബിഷപ്പിനെതിരായ കേസിന്റെ വിചാരണ അടുത്തുതന്നെ ആരംഭിക്കാനിരിക്കെ ജില്ലയുടെ പുറത്തേക്ക് അന്വേഷണോദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും എസ്ഒഎസ് സംഘടനയില്‍ പെട്ടവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന സ്വാഭാവിക നടപടിയില്‍പ്പെടുത്തിയാണ് ഡിവൈഎസ്പി സുഭാഷിനെ സ്ഥലം മാറ്റിയത്. ഇടുക്കി വിജിലന്‍സിലേക്കായിരുന്നു സുഭാഷിന് നിയമന ഉത്തരവ് നല്‍കിയത്. ഇത് റദ്ദാക്കി കൊണ്ട് കോട്ടയം ജില്ലയില്‍തന്നെ സുഭാഷിനെ ഇപ്പോള്‍ നിയമിച്ചിരിക്കുകയാണ്.
















