Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖത്തര്‍ വിസ: നടപടികള്‍ വൈകാതെ കൊച്ചിയില്‍ തന്നെ പൂര്‍ത്തിയാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2019, 10:45 am IST
in Kerala

ഖത്തര്‍, ഇന്ത്യന്‍ അധികൃതര്‍ ചേര്‍ന്ന് ഖത്തര്‍ വിസ സെന്റര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍(ഫയല്‍ ചിത്രം)

ദോഹ: ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് റിക്രൂട്മെന്റ് ലഭിക്കുന്നവര്‍ക്ക് വൈദ്യപരിശോധന, ബയോമെട്രിക് വിവരശേഖരണം തുടങ്ങി വിസാ നടപടികളെല്ലാം വൈകാതെ കേരളത്തില്‍ തന്നെ പൂര്‍ത്തിയാക്കാം. കൊച്ചി ഇടപ്പള്ളിയിലുള്ള ഖത്തര്‍ വിസ സെന്ററിലാണ് (ക്യുവിസി) ഇതിനുള്ള സൗകര്യം ലഭിക്കുക.

ഖത്തര്‍ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് പാസ്പോര്‍ട്ട്സിന്റെ വിസ അനുബന്ധ സേവന വിഭാഗം(വിഎസ്എസ്) ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി ആണ് പൊതുമേഖലയില്‍ നിയമനം ലഭിക്കുന്നവര്‍ക്കും വീട്ടുജോലിക്കാര്‍ക്കും അധികം വൈകാതെ  ക്യുവിസിയില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന കാര്യം അറിയിച്ചത്.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷണല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലാണ്(ഡോര്‍ നമ്പര്‍ 38-4111-ഡി) കൊച്ചിയിലെ ക്യുവിസി.  ഖത്തറിലെ സ്വകാര്യ കമ്പനികളില്‍ നിയമനം ലഭിക്കുന്ന തൊഴിലാളികള്‍ക്കു മാത്രമാണ് നിലവില്‍ ഇവിടെ വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുമതിയുള്ളത്. 

ഇടനിലക്കാരുടെ ചൂഷണവും വീസ തട്ടിപ്പുകളും പൂര്‍ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഉള്‍പ്പെടെ 8 വിദേശ രാജ്യങ്ങളിലായി 20 വിസ സെന്ററുകള്‍ തുറക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. 

ഇതില്‍ ഇന്ത്യയിലെ 7 ക്യുവിസികളും ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിവിലുണ്ടായിരുന്നതിനാല്‍ ആഘോഷങ്ങളില്ലാതെ തികച്ചും ലളിതമായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. അതിനാല്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായിരുന്നില്ല.  

ന്യൂദല്‍ഹി, മുബൈ, കൊല്‍ക്കത്ത, ലക്നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു ക്യുവിസികള്‍. 2019 ഏപ്രില്‍ ആദ്യമായിരുന്നു ഇടപ്പള്ളിയിലെ ക്യുവിസിയുടെ ഉദ്ഘാടനം.   

ഖത്തര്‍ ആഭ്യന്തര മന്ത്രാലയ പ്രതിനിധി മേജര്‍ ജനറല്‍ അബ്ദുല്ല സലിം അല്‍ അലി ആണ് കൊച്ചിയില്‍ ക്യുവിസി ഉദ്ഘാടനം ചെയ്തത്. വിഎസ്എസ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി, ഖത്തറിലെ മുന്‍ഇന്ത്യന്‍ സ്ഥാനപതിയും ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ വിഭാഗം സെക്രട്ടറിയുമായ സഞ്ജീവ് അറോറ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.  

വിരലടയാളം, ഐറിസ് സ്‌കാനിങ് എന്നിവയുള്‍പ്പെടെയുള്ള ബയോമെട്രിക് വിവരശേഖരണത്തിനും മലയാളത്തില്‍ തൊഴില്‍ കരാര്‍  വായിച്ചു മനസിലാക്കാനും കൊച്ചി ക്യുവിസിയില്‍ സൗകര്യമുണ്ട്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഖത്തറില്‍ എത്തിയാലുടന്‍ കമ്പനി പ്രതിനിധിയേയും നാട്ടിലെ ബന്ധുക്കളേയും വിളിക്കാന്‍ 30 റിയാല്‍ കോള്‍ ചാര്‍ജുള്ള ഖത്തര്‍  സിംകാര്‍ഡും ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Spiritual

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

Vasthu

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

Kerala

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

മൃതദേഹത്തോട് അനാസ്ഥ കാട്ടിയ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

തൊടുക്കുമ്പോൾ ബാലിസ്റ്റിക് മിസൈൽ , കൊള്ളുമ്പോൾ ക്രൂസ് മിസൈൽ ; ശബ്ദത്തേക്കാൾ ഏഴിരട്ടി വേഗത ; ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ തയ്യാറാകുന്നു

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിൽ പ്രതിയായ മദനി; അന്ന് നായനാര്‍ അറസ്റ്റ് ചെയ്ത മദനി എം.എ. ബേബിക്ക് സ്വീകാര്യനാകുമ്പോള്‍

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

ഒരു നിമിഷം മതി , പാക് സൈനിക കേന്ദ്രങ്ങൾ ഭസ്മമാകാൻ : വ്യോമസേനയുടെ സാധാരണ ബോംബുകൾ സ്മാർട്ട് ബോംബുകളാക്കുന്നു

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.