ആലപ്പുഴ: പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചിട്ടും നഗരത്തില്‍ പട്ടണത്തില്‍ ഗതാഗത സ്തംഭനവും അപകടങ്ങളും ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ക്ക് വിമുഖത.
അദ്ധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ത്തന്നെ വന്‍ ഗതാഗതക്കുരുക്കും തുടങ്ങിക്കഴിഞ്ഞു. സ്‌കൂള്‍ തുറപ്പിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഒരു നടപടിയും ഉണ്ടായില്ല. തിരക്കേറിയ റോഡുകള്‍ക്ക് സമീപത്തെ സ്‌കൂളുകള്‍ക്ക് മുന്നില്‍ പോലീസിനെ നിയോഗിച്ചതില്‍ നടപടി ഒതുങ്ങി.
റോഡുകളിലെ കുഴികള്‍, വെട്ടിമാറ്റാത്ത വൃക്ഷശിഖരങ്ങള്‍, പൊട്ടിപ്പൊളിഞ്ഞതും വൃത്തിയാക്കാത്തതുമായ കാനകള്‍, കാഴ്ച തടസമുണ്ടാക്കുന്ന പരസ്യ ബോര്‍ഡുകള്‍, താഴ്ന്നു കിടക്കുന്ന കേബിളുകള്‍, റോഡിനു കുറുകെ കയര്‍ കെട്ടിയുള്ള ഗതാഗത നിയന്ത്രണം, സാധനസാമഗ്രികള്‍ മാറ്റാത്ത നടപ്പാതകള്‍, തോന്നിയിടത്തെ ബസ് സ്റ്റോപ്പുകള്‍, നീക്കം ചെയ്യാത്ത അനധികൃത വഴിവാണിഭം, റോഡുവക്കിലെ സംസ്‌ക്കരിക്കാത്ത മാലിന്യം, കൊതുകു നിര്‍മാര്‍ജനം, ക്ലോറിനേറ്റു ചെയ്യാത്ത കിണറുകള്‍, റോഡില്‍ കയറിയും ചെരിഞ്ഞും നില്ക്കുന്ന പോസ്റ്റുകള്‍, കത്താത്ത സ്ട്രീറ്റ് ലൈറ്റുകള്‍ തുടങ്ങി പരിഹാരം കാണാത്തവ നിരവധിയാണ്.
ആവശ്യമായ ജലനിര്‍ഗമന മാര്‍ഗങ്ങളില്ലാത്തതിനാല്‍ മഴ പെയ്തു തുടങ്ങിയപ്പോള്‍ തന്നെ റോഡുകളും ഇടവഴികളും മലിന ജലത്തില്‍ മുങ്ങിത്തുടങ്ങി.
















