Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സി.ഒ.ടി നസീര്‍ വധശ്രമം ; പ്രതികളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 10:08 am IST
in Local News

കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി റിപ്പോര്‍ട്ട്. ഏഴു ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട കേസിലെ മുഖ്യപ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ ശ്രീജിനും കൊളശേരി ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്‌സില്‍ റോഷനേയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് ഓപ്പറേഷന്‍ സംബന്ധിച്ചും ഗൂഢാലോചന സംബന്ധിച്ചും വിലപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിനാവശ്യമായ തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ച ശേഷം ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലേക്ക് കടക്കാനുളള നീക്കത്തിലാണ് പോലീസ്. അതേസമയം അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന ഭരണകൂടത്തിന്റെ ഉന്നതതലങ്ങളില്‍ നിന്നും ഇടപെടലുകളുളളതായറിയുന്നു. അക്രമത്തിന് ശേഷം കാര്യങ്ങള്‍ പാര്‍ട്ടി നോക്കിക്കൊള്ളുമെന്ന് സിപിഎമ്മിലെ ചില ഉന്നതര്‍ പറഞ്ഞതായി പ്രതികള്‍ പോലീസിനോടു വ്യക്തമാക്കിയിട്ടുണ്ട്. എംഎല്‍എ അടക്കമുളളവരുടെ ആസൂത്രണം സംബന്ധിച്ചും വ്യക്തമായ വിവരം പ്രതികളില്‍ നിന്നും ലഭിച്ചതായും സൂചനയുണ്ട്.

ശ്രീജിന്റെ കതിരൂര്‍ വേറ്റുമ്മലിലെ വീടിന്റെ പരിസരത്ത് പോലീസ് നടത്തിയ തെളിവെടുപ്പില്‍ പൊട്ടിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഒളിവില്‍ കഴിഞ്ഞ വിവരങ്ങളും തങ്ങളെ സഹായിച്ചവരെക്കുറിച്ചും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നസീറിനെ കുത്താനുപയോഗിച്ച കത്തിയും അടിക്കാനുപയോഗിച്ച ഇരുമ്പുദണ്ഡും കഴിഞ്ഞ ദിവസം പോലീസ് കൊളശേരിയില്‍ നിന്നും കണ്ടെത്തിയിരുന്നു.

മുഖ്യപ്രതി റോഷനെ തലശേരി സിഐ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കൊളശേരി, വാവാച്ചി മുക്ക് എന്നിവിടങ്ങളില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. സംഭവ സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സബ് ജയിലില്‍ നിന്നും കണ്ടെടുത്തു. കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായപ്പോള്‍ ജയിലില്‍ കൊണ്ടുവന്ന വസ്ത്രങ്ങളാണ് ഇന്നലെ ജയിലില്‍ നിന്നും പോലീസ് കസ്റ്റഡിയിയിലെടുത്തത്.  കണ്ടെടുത്ത വസ്ത്രങ്ങളും ആയുധങ്ങളും പോലീസ് ഫോറന്‍സിക് പരിശോധനയ്‌ക്കായി അയക്കും. പ്രതികള്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്ക് നേരത്തെ കണ്ടെടുത്തിരുന്നു. കഴിഞ്ഞ 11നാണ് രണ്ടു പ്രതികളേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മെയ് 18 നാണ് കായത്ത് റോഡില്‍വച്ചു നസീറിന് നേരെ വധശ്രമമുണ്ടായത്.

അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി എഎസ്പി ഡോ. അരവിന്ദ് സുകുമാറിനെ വൈക്കം എഎസ്പിയായി സ്ഥലം മാറ്റി. നസീര്‍ വധശ്രമക്കേസിലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനിടയിലാണ് എഎസ്പിയെ സ്ഥലം മാറ്റിയത്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മറ്റ് മുന്നൂപേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.