പൊന്‍കുന്നം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അതിഥിസല്‍ക്കാരത്തിന്റെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവിടുന്നത് ലക്ഷങ്ങള്‍. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം അതിഥിസല്‍ക്കാരത്തിനായി മാത്രം ചെലവിട്ടത് ഒരു കോടിയോളം രൂപ. മുഖ്യമന്ത്രി പിണറായി വിജയനാണ് കൂടുതല്‍ തുക ചെലവഴിച്ചത്, 2,65,60,836 രൂപ.
വിവരാവകാശ നിയമപ്രകാരം പൊതുഭരണ അക്കൗണ്ട്സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 99,66,665 രൂപയാണ് സര്‍ക്കാര്‍ അതിഥിസല്‍ക്കാരത്തിന് മാത്രമായി ചെലവഴിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനിടയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. മന്ത്രിമാരില്‍ അതിഥികളെ സല്ക്കരിക്കാനായി കൂടുതല്‍ തുക ചെലവഴിച്ചത് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ്. 6,90,568 രൂപ.
മറ്റു മന്ത്രിമാരുടെ ചെലവ് ഇങ്ങനെ-എ.കെ. ബാലന് 5,05,661, ഇ. ചന്ദ്രശേഖരന് 5,71,681, ഡോ. കെ.റ്റി. ജലീല്‍ 2,38,096, കടകമ്പള്ളി സുരേന്ദ്രന് 4,82,000, കെ.കെ. കൃഷ്ണന്‍കുട്ടി 31,008, ജെ. മേഴ്സിക്കുട്ടിയമ്മ 4,83,566, എ.സി. മൊയ്തീന് 2,04,341, കെ.കെ. രാജു 3,84,375, രാമചന്ദ്രന് കടന്നപ്പള്ളി 2,75,468, ടി.പി. രാമകൃഷ്ണന് 4,11,298, പ്രൊഫ. സി. രവീന്ദ്രനാഥ് 1,01,511, എ.കെ. ശശീന്ദ്രന് 2,48,699, കെ.കെ. ഷൈലജ 5,82,266, ജി. സുധാകരന് 37,767, പി. തിലോത്തമന് 4,58,108, ടി.എം. തോമസ് ഐസക് 5,88,959, എം.എം. മണി 2,88,452, ഇ.പി. ജയരാജന് 1,49,799 എന്നിങ്ങനെയാണ് ഓരോ മന്ത്രിമാരും അഥിതി സല്‍ക്കാരത്തിനായി മുടക്കിയിരിക്കുന്ന തുക. മുന്‍ മന്ത്രിമാരായ അഡ്വ. മാത്യു ടി. തോമസ് 4,76,664 രൂപയും തോമസ് ചാണ്ടി 1,00,295 രൂപയും സല്‍ക്കാരത്തിന് ചെലവഴിച്ചു.
ചെലവു ചുരുക്കണമെന്ന് സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്കിയ ധനവകുപ്പ് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 96 ലക്ഷം രൂപ മുടക്കിയെന്ന കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സല്‍ക്കാരത്തിന്റെ ചെലവുകള്‍ പുറത്തുവന്നിരിക്കുന്നത്. നാല്‍പ്പതിനായിരം മുതല്‍ എഴുപതിനായിരം കിലോമീറ്ററുകള്‍ മാത്രം ഓടിയിട്ടുള്ള വാഹനങ്ങള്‍ മാറ്റിയാണ് 12 ബൊലേറോകള്‍ ധനവകുപ്പ് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: