Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പ്രളയകാലത്തെ സൈന്യം’നിലനില്‍പ്പിനായി കേഴുന്നു, ഒളിച്ചുകളിച്ച് ഭരണാധികാരികള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 13, 2019, 04:08 pm IST
in Kerala

ആലപ്പുഴ: കടല്‍ക്ഷോഭം, മത്സ്യക്ഷാമം, വറുതി… കേരളത്തിന്റെ രക്ഷാസൈന്യം എന്ന് വാഴ്‌ത്തപ്പെട്ട മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍. 

കാലവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ കടല്‍ കര വിഴുങ്ങിത്തുടങ്ങി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജൂണ്‍ ആദ്യം തന്നെ കാലവര്‍ഷം ശക്തമാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരായി നിന്നു. നിരവധി വീടുകള്‍ തകര്‍ന്നു. തീരം കടല്‍ കവര്‍ന്നു. ഇതോടെ തീരവാസികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഇറക്കിവിട്ട് എംഎല്‍എമാരും, മന്ത്രിമാരും ഒളിച്ചോടുന്നു.

കടലാക്രമണം രൂക്ഷമായ അമ്പലപ്പുഴയിലും, ചേര്‍ത്തല ഒറ്റമശ്ശേരിയിലും, ചെല്ലാനത്തും മറ്റു പ്രദേശങ്ങളിലും ഇതു തന്നെയായിരുന്നു അവസ്ഥ. കടല്‍ഭിത്തി ഇനി കെട്ടേണ്ട, പുനരധിവാസം മതിയെന്ന സര്‍ക്കാര്‍ നയമാണ് മത്സ്യത്തൊഴിലാളി  കുടുംബങ്ങളെ വഴിയാധാരമാക്കിയത്. പുനരധിവാസവും തീരസുരക്ഷയും ഒരേ പോലെ പരാജയപ്പെട്ടു. പ്രതിവര്‍ഷം നൂറുകണക്കിന് വീടുകളും ഏക്കറുകണക്കിന് ഭൂമിയും കടലെടുക്കുമ്പോഴും ഇതിന് തടയിടാന്‍ ശാശ്വത സംവിധാനമൊരുക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുന്നു. കടലിലേക്ക് ഇനി കല്ലിടേണ്ടെന്നും തീരവാസികളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നൂറ് കിലോമീറ്ററോളം ഭാഗത്ത് ഇനിയും കടല്‍ഭിത്തി നിര്‍മാണം അവശേഷിക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഏത് നിമിഷവും വീടും ഭൂമിയും കടലെടുക്കുമെന്ന ആശങ്കയില്‍ കഴിയുന്നത്. വര്‍ഷങ്ങളായി കടല്‍ ഭിത്തി നിര്‍മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാവുമ്പോള്‍ ‘അടിയന്തര കടല്‍ഭിത്തി’ എന്ന പേരില്‍ കല്ലിറക്കി പോവുകയാണ് പതിവ്. ഇത് ഒരു തരത്തിലും കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പ്രാപ്തമല്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. 

കരാറുകാരും, ഉദ്യോഗസ്ഥരും ചില രാഷ്‌ട്രീയക്കാരുമാണ് അടിയന്തര കല്ലിടല്‍ കൊണ്ട് നേട്ടം ഉണ്ടാക്കുന്നത്. പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ മാസങ്ങളായി വരള്‍ച്ച തുടരുന്നു. കേരളത്തില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ രണ്ട് ലക്ഷത്തോളമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ പകുതിയിലേറെ പരമ്പരാഗത മത്സ്യബന്ധനത്തെ ആശ്രയിക്കുന്നവര്‍. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ മത്സ്യബന്ധനവും കാരണം കേരളതീരത്ത് മത്സ്യസമ്പത്തില്‍ ഗണ്യമായ ഇടിവുണ്ട്.   

നാല് ലക്ഷം ടണ്‍ വരെ മത്തി ലഭിച്ചിരുന്ന കേരള തീരത്ത് കഴിഞ്ഞ വര്‍ഷം 77,000 ടണ്‍ മത്തി മാത്രമാണ് ലഭിച്ചത്. ലക്ഷങ്ങള്‍ മുടക്കിയാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളും വള്ളങ്ങളും കടലിലിറക്കുന്നത്. എന്നാല്‍, വായ്‌പ തിരിച്ചടവിനുള്ള പണം പോലും കടലില്‍ നിന്ന് ലഭിക്കാതായതോടെ ആത്മഹത്യാ വക്കിലാണ് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍. മഹാപ്രളയത്തില്‍ ചട്ടവും നിയമങ്ങളും പോലും ഒഴിവാക്കി അടിയന്തര നടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍, തീരവാസികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ നിരവധി നടപടിക്രമങ്ങള്‍ പറഞ്ഞ് അലംഭാവം കാട്ടുന്നെന്നാണ് ആക്ഷേപം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.