മട്ടാഞ്ചേരി: കപ്പല്‍ പാതയുടെ സൂചന ബോയ കൊച്ചി തീരത്ത് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെയാണ് പുറംകടലില്‍ സ്ഥാപിച്ച ബോയ കടലെടുത്ത് കരയ്‌ക്കെത്തിച്ചത്. തുടര്‍ച്ചയായി നാലാം ദിനത്തിലും കപ്പല്‍ ചാലടക്കമുള്ള കൊച്ചിയുടെ തീര മേഖല രൂക്ഷമായ കടല്‍ക്ഷോഭത്തിലാണ്.
കാല്‍ നൂറ്റാണ്ടിനിടെ കപ്പല്‍ചാല്‍ ബോയ ഒഴുകിയെത്തിയത് ഓര്‍മ്മയിലില്ലെന്ന് കടപ്പുറത്തെ ചെറുകിട കച്ചവടക്കാരന്‍ സണ്ണി പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയില്‍ സ്ഥാപിച്ച കടല്‍ഭിത്തികളില്‍ തട്ടി പത്തടി വരെ ഉയരത്തിലാണ് തിരമാലകളടിക്കുന്നത്.
ശക്തമായ മഴയും ശക്തമായ കടല്‍ കയറ്റവുമായതോടെ തീരദേശമാകെ ആശങ്കയിലാണ്. തിരമാലകള്‍ ആസ്വദിക്കാനുമായി ആയിരങ്ങളാണ് കൊച്ചി തീരത്തെത്തുന്നത്.
















