കൊച്ചി: തിരുവനന്തപുരത്ത് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മ പദ്ധതികള്‍ തയാറാക്കുന്നതിനാണ് കേസെടുത്തിരിക്കുന്നതെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസ് തുടര്‍നടപടികള്‍ക്കായി ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്‌ക്കു വിട്ടു. മഴക്കാലത്ത് വൈദ്യുതി കമ്പി പൊട്ടിയുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം.
പേട്ട പുള്ളിലൈനില്‍ പൊട്ടിവീണ വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റ് വഴിയാത്രക്കാരായ രാധാകൃഷ്ണന്‍ ആചാരി, പ്രസന്നകുമാരി എന്നിവരാണു മരിച്ചത്.
















