ബെംഗളൂരു: എന്നും വിവാദങ്ങളില്‍ നിറഞ്ഞ വ്യക്തിയായിരുന്നു അന്തരിച്ച ഗിരീഷ് കര്‍ണാട് . ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം മോദി സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു.
2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് യു.ആര്. അനന്തമൂര്‍ത്തിക്കൊപ്പം ഗിരീഷ് കര്‍ണാടും പ്രഖ്യാപിച്ചിരുന്നു. പിന്നീട് പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു.
മീടൂ അര്‍ബന്‍ നക്സല്‍ എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി ഗൗരിലങ്കേഷിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. കേസെടുത്തത് വിവാദമായതോടെ അര്‍ബന്‍ നക്സല്‍ എന്ന് സ്വയം വിശേഷിപ്പിച്ചതിനാല്‍ മാവോയിസ്റ്റ് ബന്ധത്തിനുള്ള സാധ്യത പരിഗണിച്ചാണ് കേസെടുത്തതെന്നായിരുന്നു പോലീസ് വിശദീകരണം.
1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാഥേരാനിലായിരുന്നു ജനനം. 1958-ല്‍ കര്‍ണാടക യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം 1963-ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു.
പൊതുചര്‍ച്ചകളിലും സാഹിത്യോത്സവ വേദികളിലും സജീവമായി പങ്കെടുത്തിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു ഗിരീഷ് കര്‍ണാട്.
ടിപ്പു, ഹൈദരലി എന്നിവരെ മഹത്വവത്ക്കരിച്ച് നാടകം എഴുതിയതും ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരിടണമെന്ന് ആവശ്യപ്പെട്ടതും വിവാദമായിരുന്നു.
ഇന്ത്യയിലെ നാടകപ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു. കന്നട ഭാഷയിലെ പ്രശസ്തനായ എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും, ടെലിവിഷന്‍ അവതാരകനുമായിരുന്നു. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഏഴു കന്നഡിഗരില്‍ ഒരാളാണ് ഗിരീഷ് കര്‍ണാട്.
ആദ്യനാടകം യയാതി ഇംഗ്ലണ്ടില്‍ വെച്ചാണ് എഴുതിയത് (1961). മുഖ്യമായും നാടകകൃത്തെന്നനിലയിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദല്‍സര്‍ക്കാര്‍, മോഹന്‍ രാകേഷ്, വിജയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിഭാഭ ഫെല്ലോഷിപ്പ് നേടി. (1970-72). സംസ്കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാനനടനുമായി സിനിമാരംഗത്തു പ്രവേശിച്ചു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷ. തുടര്‍ന്ന് ഹിന്ദി സിനിമാവേദിയില്‍ ബെനഗലിനോടൊപ്പം പ്രവര്‍ത്തിച്ചു.
നിഷാന്ത് (1975), കലിയുഗ് (1980) പിന്നീട് സിനിമയിലും ടെലിവിഷനിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ശശികപൂറിനുവേണ്ടി ഉത്സവ് എന്ന ചിത്രം നിര്‍മിച്ചു. സ്വന്തം ചിത്രങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും ചെയ്തിട്ടുണ്ട്.
കര്‍ണ്ണാടക സംസ്ഥാന നാടക അക്കാദമി (1976-78) കേന്ദ്ര സംഗീതനാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: