മലപ്പുറം: ചങ്ങരംകുളം സംസ്ഥാന പാതയില്‍ മേലെ മാന്തടത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വാനിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചയാളുടെ മൃതദേഹം ചങ്ങരംകുളം സണ്‍ റൈസ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കോഴിക്കോട് – അടൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂള്‍ പുസ്തകങ്ങളുമായി പോയിരുന്ന വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
















