കൊച്ചി: എതിര്‍ ശക്തികളെ പ്രതിരോധിക്കുമ്പോഴുള്ള ഊര്‍ജ്ജം ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ മുന്നേറണമെന്ന് ഹൈക്കോടതി റിട്ട. ജഡ്ജ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുടെ സ്‌കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കോളര്‍ഷിപ്പുകള്‍ പഠിക്കാനുള്ള താത്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക പരാധീനതകള്‍ക്ക് ഒരു കൈത്താങ്ങുമാണ്. കഷ്ടപ്പെടുന്നവരെ വലിയ നിലയിലുള്ളവര്‍ കൈ പിടിച്ചുയര്‍ത്തുക എന്ന പ്രകൃതിയുടെ സന്മനസാണ് കെഎച്ച്എന്‍എ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഠനത്തില്‍ മികവു പുലര്‍ത്തുന്ന 40 പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു. കൊച്ചി പരമാര ദേവീ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ രഞ്ജിത് കാര്‍ത്തികേയന്‍ മുഖ്യപ്രഭാഷണം നടത്തി. കെഎച്ച്എന്‍എ ചെയര്‍മാന്‍ സുധകര്‍ത്ത അധ്യക്ഷനായിരുന്നു. ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡയറക്ടര്‍ ഡോ.യു. കൃഷ്ണകുമാര്‍, കൊച്ചി അന്തര്‍ദേശീയ പുസ്തകോത്സവം കണ്‍വീനര്‍ പ്രകാശ് ബാബു, കെഎച്ച്എന്‍എ കേരള ഘടകം കോ-ഓര്‍ഡിനേറ്റര്‍ പി. ശ്രീകുമാര്‍, എച്ച്എന്‍എ മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, വെങ്കിട്ശര്‍മ, കെഎച്ച്എന്‍എ ഡയറക്ടര്‍ ടി. ഉണ്ണികൃഷ്ണന്‍, ടി.എന്‍. നന്ദകുമാര്‍, ആര്‍.കെ. ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















