തൃശൂര്‍: ഭാഷ കേവലം ആശയവിനിമയത്തിനുള്ളതാണെന്നും അതിനായി വിനിമയഭാഷ പഠിച്ചാല്‍ മതിയെന്നുമുള്ള സര്‍ക്കാര്‍ നയം അപലപനീയമെന്ന് തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സമിതി യോഗം. പാഠപുസ്തകങ്ങളും, പഠനരീതിയും, അധ്യാപനവും ആ രീതിയിലാക്കി മാറ്റി. മഹാകവികളുടെ കവിതകളും, ഗദ്യങ്ങളും വെട്ടിക്കുറച്ചു. അക്ഷരപഠനരീതി മാറ്റിമറിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഇക്കാര്യത്തിലുള്ള അനാസ്ഥ അവസാനിപ്പിക്കണം. കാതലായ സ്ഥാനങ്ങളില്‍ ഭാഷാപണ്ഡിതര്‍ വരണം. ഭാഷയിലൂടെ ഭാവനാലോകവും, ചിന്താപദ്ധതികളും വിജ്ഞാനവും വിനിമയം ചെയ്യപ്പെടണം. അപ്പോഴേ ഭാഷ ലക്ഷ്യം കൈവരിക്കൂ. പാരമ്പര്യത്തിലൂന്നിയ പാഠ്യരീതി ആവശ്യമാണെന്നും സംസ്ഥാന സഹ പൊതുകാര്യദര്‍ശി സി.സി. സുരേഷ് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
തൃശൂര്‍ പ്രതാപ നിവാസില്‍ നടന്ന സംസ്ഥാന സമിതി യോഗം ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്‌കാര്‍ ഭാരതി ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.കെ.വി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, ട്രഷറര്‍ രജിത്ത് കുമാര്‍, യു.പി. സന്തോഷ്, ശ്രീശൈലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















