കൊച്ചി: കേരളത്ത സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റബ്ബര്‍ ഇല നല്‍കി സ്വീകരിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. കര്‍ഷകരുടെ പ്രശ്‌നം ഓര്‍മിപ്പിച്ചാണ് പൂച്ചെണ്ടിനൊപ്പം ‘റബ്ബര്‍ ഇല’ കൂടി നല്‍കിയത്.
കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമം ഏറെ പ്രാധാന്യത്തോടെ നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി പി.സി. തോമസ് പറഞ്ഞു. മത്സ്യ മേഖലയ്‌ക്കും മൃഗസംരക്ഷണത്തിനും പ്രത്യേക മന്ത്രാലയങ്ങള്‍ രൂപീകരിച്ചതിന് തോമസ് പ്രധാനമന്ത്രിയെ അനുമോദിച്ചു.
















