മലപ്പുറം: പാര്‍ട്ടി വിട്ട വിരോധത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരൂര്‍ കാത്തിരക്കുറ്റി സ്വദേശി തുഫൈലാണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. തിരൂര്‍ സ്വദേശിയായ കുഞ്ഞുമോനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നതാണ് കേസ്.
ആലത്തിയൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വിപിന്‍ വധക്കേസിലെ ഏഴാം പ്രതി കൂടിയാണ് തുഫൈല്‍. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനായ കുഞ്ഞുമോന്‍ അടുത്ത കാലത്തായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് തുഫൈലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ എസ്ഡിപിഐ സംഘം കുഞ്ഞുമോനെ വെട്ടിക്കൊലാനും ശ്രമം നടത്തി. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് സംഭവം നടന്നത്.
അതേസമയം വിപിന്‍ വധക്കേസിലെ പ്രതിയായ ഇയാളോട് മറ്റു കേസുകളില്‍ ഉള്‍പ്പെടരുതെന്ന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വീണ്ടും ആക്രമണ കേസില്‍ ഉള്‍പ്പെട്ടതോടെ വിപിന്‍ വധക്കേസിലെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു.
















