സന്തോഷ് കീഴാറ്റൂരിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോപ്പാള. വനശ്രീ ക്രീയേഷന്സിന്റെ ബാനറില്‍ കെ. എന്‍. ബേത്തൂര്‍ നിര്‍മ്മിക്കുന്ന ചിത്രം കാസര്‍ഗോഡും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടന്നുവരുന്നു.
ഋതേഷ് അരമന, സോണിയ മല്‍ഹാര്‍, പ്രജ്ഞ ആര്. കൃഷ്ണ, മാസ്റ്റര്‍ ദേവ നന്ദന്, ബേബി ആര്‍ദ്ര ബി. കെ., ദേവീ പണിക്കര്‍, പ്രഭ അശ്വതി, രഞ്ജിരാജ് കരിന്തളം, പ്രമോദ്, സുരേഷ് പള്ളിപ്പാറ, സുഭാഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ: ഉപേന്ദ്രന് മടിക്കൈ, ക്യാമറ: അഭിലാഷ് കരുണാകരന്, പ്രശാന്ത് ഭവാനി, സംഗീതം: ശ്രീജിത്ത് നീലേശ്വര്‍, എഡിറ്റിംഗ്: ദിനില്‍ ചെറുവത്തൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: