വി.എഫ്. എക്സിന്റെ ആധുനിക സാധ്യതകള്‍ ഉള്‍പ്പെടുത്തി യുവ എഡിറ്ററും കളറിസ്റ്റുമായ ഗോഗുല്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു മാസ് കഥ വീണ്ടും. റെഡ് ആര്‍ക്ക് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡി.എസ്. നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കേരളം, തമിഴ്നാട് , കര്‍ണാടക എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. ഉടന്‍ ചിത്രം തീയേറ്ററിലെത്തും.
ഒരു കോമിക് ത്രില്ലര്‍ ചിത്രമാണിത്. പുതിയൊരു അവതരണം കാഴ്ചവെയ്ക്കുന്ന ചിത്രം പ്രേക്ഷകര്ക്കിഷ്ടമാകുമെന്നാണ് കരുതുന്നതെന്ന് ഗോഗുല്‍ കാര്‍ത്തിക് പറഞ്ഞു.
ഭീമന് രഘു, മാമുക്കോയ, ഉല്ലാസ് പന്തളം, ദിനേശ് പണിക്കര്‍, അനൂപ്, ചാര്‍മിള, ഷിബു ലബാന്‍, ഇവാന് സൂര്യ, ചന്ദ്രശേഖരന്, ശുഭഞ്ജലി എന്നിവരോടൊപ്പം ഇരുന്നോറോളം പുതുമുഖങ്ങളും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഭീമന് രഘു, മാമുക്കോയ, ഉല്ലാസ് പന്തളം, എന്നിവര്‍ മുഴുനീള കോമിക്, കഥാപാത്രങ്ങളായി എത്തുന്നത് ഒരു പ്രത്യേകതയാണ്.
പരിസ്ഥിതി സംരക്ഷണത്തിനായി ഒരു സംഘം വിദ്യാര്‍ത്ഥികളും, അധ്യാപകരും അന്യ സംസ്ഥാനത്തിലേക്ക് വിനോദയാത്രയായി പോകുന്നു. മണ്ടന്മാരായ കുറച്ച് തീവ്രവാദികള്‍ ഈ സംഘത്തെ തട്ടികൊണ്ടു പോകുന്നു. വിജനമായ ഒരു സ്ഥലത്തെ വലിയൊരു ബംഗ്ലാവില്‍ വിദ്യാര്‍ത്ഥികളും,അധ്യാപകരും അകപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു.
മണ്ടന്മാരായ തീവ്രവാദികളുടെ കഥ ആദ്യമാണ് മലയാളത്തില്‍ അവതരിപ്പിക്കുന്നത്. അത് തികച്ചും പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. കഥയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും, പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യും.
ഒരു ഇടവേളയ്ക്കു ശേഷം ചാര്‍മിള, ശ്യാമ എന്ന അന്ധയായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു തിരിച്ചുവരവ് നടത്തുന്നു.
ചങ്ക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിനു മോഹനനും, ശങ്കര്‍ വൈത്തീശ്വരനും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ അഞ്ച് ഗാനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗം സ്യഷ്ടിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: