തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ ഒരു തരം അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പ്രിയങ്ക വന്ദ്രയെ കണ്ടപ്പോള്‍ സിന്ധു സൂര്യകുമാറിനും പ്രശാന്ത് രഘുവംശത്തിനുമുണ്ടായ ഭാവപ്പകര്‍ച്ചയുടെ മറ്റൊരു രൂപാന്തരമാണിതെന്നും അദേഹം പറഞ്ഞു. സത്യത്തില്‍ മോദി അധികാരത്തിലെത്തിയതിന്റേയും രാഹുല്‍ പാളീസായതിന്റേയും ചെരുക്ക് ഇവര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍ ക്യാമറകള്‍ക്കുമുന്നില്‍ വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവര്‍ത്തകന്റെ മിടുക്കെന്നും കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
രാഹുല്‍ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ ഒരു തരം അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. പ്രിയങ്കയെ കണ്ടപ്പോള്‍ സിന്ധുവിനും പ്രശാന്തിനും ഉണ്ടായ ഭാവപ്പകര്‍ച്ചയുടെ മറ്റൊരു രൂപാന്തരം. സത്യത്തില്‍ മോദി അധികാരത്തിലെത്തിയതിന്റേയും രാഹുല്‍ പാളീസായതിന്റേയും ചെരുക്ക് ഇവര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍ ക്യാമറകള്‍ക്കുമുന്നില്‍ വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവര്‍ത്തകന്റെ മിടുക്ക്.
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKSurendranOfficial%2Fposts%2F2294923690592254&width=500″ width=”500″ height=”344″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>
















