കൊച്ചി: നിപ വൈറസ് ബാധയേറ്റ യുവാവിന്റെ രക്തവും സ്രവങ്ങളും വീണ്ടും പരിശോധിക്കുന്നു. യുവാവ് അമ്മയുമായി സംസാരിക്കുകയും ആഹാരം കഴിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിപ വൈറസ് പൂര്‍ണമായും മാറിയോ എന്നറിയാനാണ് പരിശേധന.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഏതാനും മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കും.
മൂന്ന് ദിവസം മുമ്പ് നടത്തിയ രക്ത പരിശോധനയില്‍ വൈറസ് സാന്നിധ്യം നെഗറ്റീവ് ആകുന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. യുവാവുമായി അടുത്തിട പഴകിയ രണ്ട് പേരുടെ പരിശേധനാഫലവും നെഗറ്റീവ് ആണ്.
ഇതോടെ രോഗിയുടെ അതീവ സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശേധനാഫലവും നെഗറ്റീവ് ആണ്. ഇത് വൈറസ് അധികം പേരിലേക്ക് എത്തിയിട്ടില്ലെന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
















