തൃശൂര്‍: സംസ്ഥാനത്ത് നിപ വൈറസ് കണ്ടെത്തിയതില്‍ ആശങ്കവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമേദി. നിപ വൈറസ് ബാധയുണ്ടായതില്‍ ആശങ്കയുടെ കാര്യമില്ല.
കേന്ദസര്‍ക്കാര്‍ നിങ്ങള്‍രക്കൊപ്പം ഉണ്ട്. സ്ഥിതിഗതികള്‍ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുവായൂരിലെ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വത്തിന്റെ കാര്യത്തില്‍ നാം പിന്നോട്ട് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ സംസ്ഥാനം പങ്കാളികളാകണമെന്നും മോദി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
















