Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. ബാബു സുശീലന്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 08:34 pm IST
in Kerala

തിരുവനന്തപുരം: പ്രമുഖ പ്രവാസി മലയാളിയും അമേരിക്കയിലെ പ്രമുഖ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകനുമായ ഡോ ബാബു സുശീലന്‍ അന്തരിച്ചു. വട്ടിയൂര്‍ക്കാവ് കുലശേഖരത്തെ വസതിയായ പ്രിയമാധവത്തിലായിരുന്നു അന്ത്യം. 

പെന്‍സില്‍ വാനിയ ഡി അഡി്കഷന്‍ ഇന്‍സിററ്യൂട്ട് ഡയറക്ടറും ക്ലിനിക്കല്‍  സൈക്കോളജി പ്രൊഫസറുമായിരുന്ന ബാബൂ സുശീലന്‍ ക്രിമിനോളജി സ്പഷ്യലിസ്റ്റായിരുന്നു.  ന്യൂയോര്‍ക്കിലെ ഇന്തോ അമേരിക്കന്‍ ഇന്‍്റലിച്വവല്‍ ഫോറം ഡയറക്ടര്‍. ഇന്റര്‍ ഫെയ്‌ത്ത് കൊളീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പൊതുരംഗത്ത് സജീവമായിരുന്നു. 

ഹിന്ദുയിസം, ജീഹാദ്, ഇസ്ളാം തീവ്രവാദം, ക്രിമിനല്‍ മനസ്സ് തുടങ്ങിയ വിഷയങ്ങലില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.. ഭാര്യ- പ്രീത. മക്കള്‍- ഡോ. ലക്ഷമി,ഡോ.ഹരി. മരുമക്കള്‍- ഡോ.മെല്ലിസ്, ഡോ സുനില്‍ ( എല്ലാവരും അമേരിക്കയില്‍)

ഡോ. ബാബു  സുശീലനെ ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ അനുസ്മരിക്കുന്നു

കലര്‍പ്പില്ലാഞ്ഞഹിന്ദുത്വ വക്താവ്

ഡോ. ബാബു സുശീലന്‍ എത്തിയിട്ടുണ്ടെന്ന് ഞാന്‍ വീട്ടില്‍ അറിയിച്ചപ്പോള്‍ ഇളയ മകള്‍ ഗോപിക പറഞ്ഞു ”ബാബു മാമ്മന്‍ വന്നെങ്കില്‍ ഒത്തിരി ചോക്ലേറ്റ് കൊണ്ടുവരും.” അവള്‍ക്ക് ബാബു മാമന്‍ അമേരിക്കയില്‍ നിന്ന് വരുമ്പോലെല്ലാം ഇഷ്ടം പാലെ ചോക്‌ളേറ്റ് കൊണ്ടു വരുന്ന ആളാണ്.- പക്ഷേ, മറവിരോഗത്തിന്റെ പിടിയില്‍ വിഷമിക്കുന്ന ഡോ. ബാബു സുശീലന്‍ പിറന്ന നാട്ടില്‍ കിടന്നു മരിക്കാനുള്ള ആഗ്രഹവുമായാണ് അമേരിക്കയില്‍നിന്ന് എത്തിയതെന്ന സത്യം മകളോട് പറഞ്ഞില്ല. പക്ഷേ, അത് സംഭവിച്ചു. ഇന്നെല രാവിലെ കുലശേഖരത്തെ വീട്ടില്‍ ഡോ. ബാബു സുശീലന്‍ അന്തരിച്ചു. മക്കള്‍ക്ക് കൈ നിറയെ ചോക്ലേറ്റുമായി വീട്ടിലേക്കു വരുന്ന ബാബു സുശീലന്‍ ഇനിയില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സമയമെടുക്കും.മൂത്തമകളോട്

 ‘ഗായത്രിക്ക് അച്ഛനോടോ അമ്മയോടോ കൂടുതല്‍ ഇഷ്ടം’ എന്നു ചോദിക്കുന്ന,’ മിടുക്കിയായി പഠിക്കണം അമേരിക്കയില്‍ കൊണ്ടുപോകാം’ എന്ന് കാണുമ്പോളെല്ലാം പറയുന്ന ബാബു മാമനും ഇനിയില്ല. 

2003 ല്‍ ഹൂസ്റ്റണില്‍ നടന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഡോ. ബാബു സുശീലനെ ആദ്യമായി പരിചയപ്പെടുന്നത്. ജന്മഭൂമിയുടെ ലേഖകന്‍ കണ്‍വെന്‍ഷനിലെത്തിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ആ പരിചയം പിന്നീട് ആത്മബന്ധമായി മാറി. ജന്മഭൂമിക്കുവേണ്ടി പലതവണ അമേരിക്കയിലെ മലയാളികളില്‍നിന്ന്  ധനസമാഹാരത്തിന് മുന്നിട്ടിറങ്ങി. നാട്ടില്‍ വരുമ്പോഴൊക്കെ കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധന-മനസഹായം നല്‍കി.

അമേരിക്കയിലെ മലയാളി ഹിന്ദുക്കള്‍ ഹിന്ദുത്വത്തെക്കുറിച്ച് പറയാന്‍ മടി കാണിച്ചിരുന്ന കാലത്ത് കിട്ടുന്ന വേദിയിലെല്ലാം ഉച്ചത്തില്‍ സനാതനധര്‍മ്മത്തിന്റെ മഹത്വം പറയാന്‍ ധൈര്യം കാട്ടിയയയാള്‍ എന്ന നിലയിലാണ് പ്രവാസി മലയാളികള്‍ ഡോ. ബാബു സുശീലനെ അടയാളപ്പെടുത്തുന്നത്. ഒരുപക്ഷേ മതേതരവാദികളെന്ന് പുറംപൂച്ച് നടിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത തരത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങളും തന്റെ പ്രസംഗത്തില്‍ ഡോ. ബാബു സുശീലന്‍ ഉയര്‍ത്തുമായിരുന്നു. അതുകൊണ്ടുതന്നെ തീവ്രഹിന്ദുവിന്റെ പരിവേഷമാണ് അമേരിക്കയിലെ മലയാളികള്‍ അദ്ദേഹത്തിന് കല്‍പ്പിച്ചു നല്‍കിയത്. 

അത് തിരുത്താനൊന്നും നിന്നില്ല എന്നു മാത്രമല്ല ശക്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. രാഷ്‌ട്രീയ സ്വയംസേവകസംഘത്തെ മനസ്സില്‍ കൊണ്ടുനടന്ന ബാബു സുശീലന്‍ സംഘത്തിന്റെ  അമേരിക്കയിലെ ബൗദ്ധിക് പ്രമുഖുള്‍പ്പെടെയുള്ള വിവിധ ചുമതലകള്‍ വഹിച്ചു. അയോധ്യാ പ്രക്ഷോഭ സമയത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലക്കാരനായി വലിയ തോതിലുള്ള ധനസമാഹരണത്തിന് നേതൃത്വം നല്‍കി. കുടുംബജീവിതത്തില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടെങ്കിലും സംഘടനാ പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചു. കേരളത്തിലും ഇന്ത്യയിലും നടക്കുന്ന രാഷ്‌ട്രീയ, സാംസ്‌കാരിക പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. അന്താരാഷ്‌ട്ര മാസികകളിലും പത്രങ്ങളിലും ഡോ. ബാബു സുശീലന്റെ ലേഖനങ്ങള്‍ക്ക് വായനക്കാരുണ്ടായി. ആഗോള തീവ്രവാദത്തെക്കുറിച്ച് ഇസ്രായേല്‍ മാധ്യമങ്ങളിലെ സ്ഥിരം എഴുത്തുകാരനായിരുന്നു അദ്ദേഹം.

ജന്മഭൂമിയെ സംബന്ധിച്ചിടത്തോളം തികഞ്ഞ നഷ്ടമാണ് ഡോ. ബാബു സുശീലന്റെ വേര്‍പാട്. ജന്മഭൂമി പത്രത്തെ എന്നും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ ആവശ്യപ്പെടുന്ന പണം വായ്‌പയായും അല്ലാതെയുമൊക്കെ തന്ന് സഹായിക്കാന്‍ അദ്ദേഹത്തിന് ഒരുമടിയുമുണ്ടായിരുന്നില്ല. പ്രത്യേക പതിപ്പുകളിറക്കുമ്പോള്‍ പേജുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ചോദിക്കുകപോലും വേണ്ടിയിരുന്നില്ല. തിരുവനന്തപുരത്ത് ജന്മഭൂമിക്ക് സ്വന്തമായി ആസ്ഥാനവും പ്രസ്സും എന്നത് ഡോ. ബാബു സുശീലന്റെ ആഗ്രഹമായിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെ അതാവര്‍ത്തിക്കും. കൊച്ചുവേളിയില്‍ ജന്മഭൂമി സ്വന്തമായി പ്രസ്സ് ആരംഭിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചവരില്‍ ഒരാളാണ് ബാബു സുശീലനെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏറ്റവും മികച്ച പ്രസ്സ് തന്നെ സ്ഥാപിക്കണം. പൈസ നമുക്ക് സംഘടിപ്പിക്കാനാകും എന്ന അദ്ദേഹത്തിന്റെ ഉറപ്പ് വലിയൊരു ബലമാണ് ജന്മഭൂമി പ്രവര്‍ത്തകര്‍ക്കുണ്ടായത്.

നിര്‍ഭാഗ്യവശാല്‍ പെട്ടെന്ന് അദ്ദേഹം മറവിരോഗത്തിന് അടിമയായി. ഉള്ളില്‍ തോന്നുന്നത് പുറത്തുപറയാന്‍ കഴിയാത്ത അവസ്ഥ. കേരളത്തിലെത്തി ആയുര്‍വേദവും അലോപ്പതിയുമൊക്കെ മാറിമാറി പരീക്ഷിച്ചിട്ടും വലിയ ഗുണമുണ്ടായില്ല. ഡോക്ടര്‍മാരായ രണ്ടു മക്കളും അമേരിക്കയിലായതിനാലും ചികിത്സക്ക് കൂടുതല്‍ സൗകര്യം കിട്ടുമെന്നതിനാലും അമേരിക്കക്ക് കൊണ്ടുപോയി. യാത്രക്ക് ബുദ്ധിമുട്ടുള്ളതിനാല്‍ ഞാന്‍കൂടി കൂടെ പോയിരുന്നു. ഇനി ഒരു തിരിച്ചുവരവ് ഇല്ലായിരിക്കും എന്നു കരുതി. പക്ഷേ രണ്ടാഴ്ച മുമ്പ് അദ്ദേഹം നാട്ടിലെത്തി. രണ്ടു മാസം കഴിഞ്ഞ് തിരിച്ചുപോകുമെന്ന് ഭാര്യ പ്രീത പറഞ്ഞെങ്കിലും എനിക്കുറപ്പുണ്ടായിരുന്നു നടക്കില്ലെന്ന്. കാരണം അവശനിലയില്‍ മടങ്ങിയെത്തിയത് ഭാരതമണ്ണില്‍ കിടന്നു മരിക്കണമെന്ന ഡോ. ബാബു സുശീലന്റെ  ആഗ്രഹംകൂടിയാണ്. അതു സാധിച്ചു. ജേഷ്ഠ സഹോദരന് അന്ത്യപ്രണാമം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ മാർച്ച് 31 ന്

Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീം, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കമ്മീഷനില്‍ നുഴഞ്ഞുകയറി : ബി ജെ പി

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

Kerala

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

ജനനായകന്റെ ജൈത്രയാത്ര

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.