മുംബൈ: ഇന്റര്‍നെറ്റ് വഴി പണം കൈമാറുന്നതിന് ബാങ്കുകള്‍ ഈടാക്കിയിരുന്ന ഫീസ് ആര്‍ബിഐ നിര്‍ത്തലാക്കി. ആര്‍ടിജിഎസ് (റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം), നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) എന്നീ ബാങ്ക് ഇടപാടുകളാണ് ആര്‍ബിഐ സൗജന്യമാക്കിയത്.
ഈ ഇടപാടുകള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് തങ്ങള്‍ ഈടാക്കിയിരുന്നത്. അതിനു പകരമായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഫീസും ഇടാക്കിയിരുന്നു. എന്നാല്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ആക്കം പകരാന്‍ ആര്‍ടിജിഎസ്, നെഫ്റ്റ് ഇടപാടുകള്‍ക്ക് ചുമത്തിയിരുന്ന ഫീസ് നിര്‍ത്തലാക്കുകയാണ്, ആര്‍ബിഐ സര്‍ക്കുലറില്‍ അറിയിച്ചു. ഇതിന്റെ ഗുണഫലം ബാങ്കുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറണം. ഇതിനുള്ള നിര്‍ദേശം ഒരാഴ്ചക്കുള്ളില്‍ ബാങ്കുകള്‍ക്ക് നല്‍കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
എടിഎം ഇടപാടുകള്‍ ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എടിഎം ചാര്‍ജുകള്‍ ഒഴിവക്കാണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതിനാല്‍ ഇക്കാര്യം പഠിക്കാന്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് ചെയര്‍മാന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. ഈ സമിതി എടിഎം ചാര്‍ജ്, ഫീസ് തുടങ്ങിയവ പഠിച്ച് റിപ്പോര്‍ട്ട് നല്‍കും, ആര്‍ബിഐ സര്‍ക്കുലറില്‍ പറയുന്നു. ഈ ഫീസുകളും എടുത്തുകളയുകയോ കുറയ്ക്കുകയോ ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: