Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പക്ഷിരാജന്‍

മാധവി ചിറ്റൂര്‍, പാലക്കാട് by മാധവി ചിറ്റൂര്‍, പാലക്കാട്
Jun 7, 2019, 09:58 am IST
in Samskriti

വേദത്രയത്തോടു ദേവത്രയമായതും

പാദത്രയവും പദത്രയവും നീയേ 

നാദത്രയവും വര്‍ണത്രയവും നീയേ

ജ്യോതിസ്ത്രയവുമഗ്‌നിത്രയവും നീയേ  

ശക്തിത്രയവുംഗുണത്രയവുംനീയേ

ഭുക്തിമുക്തിപ്രദയുക്തഭക്തപ്രിയ

ലോകത്രയത്തിത്തിനു ശോകത്രയം തീര്‍

വേഗംപ്രഭാനിധേ പക്ഷികുലോകോത്തമാ

സപ്താശ്വകോടി തേജോമയനായ് സുവ-

ര്‍ണാദ്രിപോലെ പവനാശനനാശനന്‍

നാഗാരി രാമപാദം വണങ്ങീടിനാന്‍

നാഗാസ്ത്ര ബന്ധനം തീര്‍ന്നിതു-

തല്‍ക്ഷണം

മേല്‍പ്പറഞ്ഞ ഗുണവിശേഷങ്ങള്‍ എല്ലാം തികഞ്ഞ മഹദ്വ്യക്തി പക്ഷിരാജാവായ സാക്ഷാല്‍ ഗരുഡനാണ്. ഭഗവാന്‍ ശ്രീമഹാവിഷ്ണു ഗരുഡനെ തന്റെ വാഹനമാക്കിയതില്‍ അത്ഭുതപ്പെടാനില്ല. ആ ഗരുഡഭഗവാന്റെ കഥ ഇപ്രകാരമാണ്.

കാശ്യപപ്രജാപതിയുടെ രണ്ടുഭാര്യമാരാണ് വിനതയും കദ്രുവും. വിനത സല്‍ഗുണസമ്പന്നയും കദ്രു എല്ലാ ദുര്‍ഗുണങ്ങളുടേയും പ്രതിരൂപവും അഹങ്കാരിയുമായിരുന്നു. കശ്യപപ്രജാപതി തന്റെ പത്‌നിമാരോട് അവര്‍ക്കുണ്ടാകുന്ന സന്തതികള്‍ എങ്ങനെ ആയിരിക്കണം എന്നു ചോദിച്ചു. വിനത വിനയാന്വിതയായി എല്ലാ സത്ഗുണങ്ങളുമുള്ള തേജസ്വികളായ പുത്രന്മാര്‍ തനിക്ക് ഉണ്ടാവണം എന്ന് പ്രജാപതിയോട് പറഞ്ഞു. 

എന്നാല്‍ കദ്രു തനിക്ക് ഉഗ്രമൂര്‍ത്തികളായ, ദു:സ്വഭാവികളായ പുത്രന്മാരേയാണ് തനിക്ക്  വേണ്ടത് എന്നു പറഞ്ഞു. കാലക്രമേണ വിനതയും കദ്രുവും ഗര്‍ഭം ധരിച്ചു. 

രണ്ടുപേരില്‍ ആദ്യം പ്രസവിച്ചത് കദ്രുവാണ്. കദ്രുവിന്റെ മക്കള്‍ സര്‍പ്പക്കുഞ്ഞുങ്ങളായിരുന്നു. വിനതയുടെ ഗര്‍ഭസ്ഥശിശു പൂര്‍ണ വളര്‍ച്ച പ്രാപിച്ചിരുന്നില്ല. കഴിയുന്നതും വേഗം തനിക്കും തനിക്കും കുഞ്ഞു പിറക്കണം എന്ന മോഹത്താല്‍ വിനത ഗര്‍ഭപാത്രം ഭേദ്യം ചെയ്ത് പ്രസവിച്ചു. പക്ഷേ വിനതയുടെ പുത്രന് കാലുകള്‍ ഉണ്ടായിരുന്നില്ല. ദു:ഖിതയായ വിനത പ്രജാപതിയോട് സങ്കടമറിയിച്ചു. അദ്ദേഹം പുത്രന് അരുണന്‍ എന്നു പേരു നല്‍കി തന്റെ മൂത്ത പുത്രനായ  സൂര്യന്റെ തേരാളിയാവാന്‍ കല്‍പിച്ചു. 

അങ്ങനെ അരുണന്‍ ജ്യേഷ്ഠനായ സൂര്യ ഭഗവാന്റെ തേരാളിയായി. വളര്‍ച്ച പൂര്‍ണമാവാന്‍ സമ്മതിക്കാതെ തന്നെ പ്രസവിച്ച അമ്മയെ അരുണന്‍ ശപിച്ചു. അമ്മ, ദാസിയാവട്ടെ എന്നായിരുന്നു ആ ശാപം. കുറച്ചുകാലങ്ങള്‍ക്കു ശേഷം വിനത വീണ്ടും ഗര്‍ഭിണിയായി. 

തന്റെ രണ്ടാമത്തെ ശിശുവിനെ പൂര്‍ണആര്യോഗവാനായി ജനിക്കാന്‍ വിനത വളരെയേറെ ശ്രദ്ധിച്ചു. അതിതേജസ്വിയായൊരു  പുത്രനെ വിനത പ്രസവിച്ചു.  ശിശുവിന് പ്രജാപതി ഗരുഡന്‍ എന്ന് നാമകരണം ചെയ്തു. ഗരുഡന്‍ ജനിച്ച സമയത്ത് ദേവലോകത്ത് അത്യപൂര്‍വമായ ഒരു തേജസ്സ് ദേവന്മാര്‍ കണ്ടു. ദേവഗുരുവായ ബൃഹസ്പതിയോട്, ‘  ഈ തേജസ്സ് എവിടെ നിന്നുണ്ടായി, കോടി സൂര്യന്മാര്‍ ഒന്നിച്ച് ഉദിച്ചുവോ, അതോ പ്രളയാഗ്‌നി വരികയാണോ’  എന്ന് ദേവന്മാര്‍ ചോദിച്ചു.  കാശ്യപപ്രജാപതിക്ക് അതിതേജസ്വിയായ ഒരു പുത്രന്‍ ജനിച്ചതാണ് ഈ തേജസ്സിന് കാരണമെന്ന് ബൃഹസ്പതി മറുപടി പറഞ്ഞു. 

 ഗരുഡന്‍ ജനിക്കുന്നതിനു മുമ്പ് വിനതയും കദ്രുവും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. ദേവേന്ദ്രന്റെ കുതിര ഉച്ചൈശ്രവസ്സ് വെളുത്തിട്ടാണെന്ന് വിനത പറഞ്ഞു. കദ്രുവിനും ആ കാര്യം അറിയാം. എന്നാല്‍ വിനതയെ വഞ്ചിക്കാന്‍ ഒരു സന്ദര്‍ഭം കാത്തിരുന്ന കദ്രു കുതിരയുടെ വാല്‍ കറുത്തിട്ടാണെന്ന് എന്ന് വാദിച്ചു. വിനത ആ വാദം സമ്മതിച്ചില്ല. 

അപ്പോള്‍ കദ്രു ഒരു പന്തയം വെയ്‌ക്കാന്‍ തീരുമാനിച്ചു.  വാദത്തില്‍ തോല്‍ക്കുന്നയാള്‍ വിജയിയുടെ ദാസിയാവണം എന്നതായിരുന്നു പന്തയം. വിനതയും കദ്രുവും ദേവലോകത്ത് പോയി കുതിരയെ നേരില്‍ കണ്ട് സത്യം മനസ്സിലാക്കാന്‍ തീരുമാനിച്ചു. 

കദ്രു, വിനതയെ തോല്‍പ്പിക്കാന്‍ മക്കളായ സര്‍പ്പക്കുഞ്ഞുങ്ങളോട് കുതിരയുടെ വാലില്‍് കറുത്തനിറം തോന്നിക്കുന്നവിധത്തില്‍ തൂങ്ങിക്കിടക്കാന്‍ പറഞ്ഞു. എന്നാല്‍ കദ്രുവിന്റെ കുഞ്ഞുങ്ങളില്‍ ചിലര്‍ ഈ  വഞ്ചനയ്‌ക്ക് കൂട്ടു നിന്നില്ല. അവര്‍ അഗ്‌നിയില്‍ വീണു മരിക്കട്ടെ എന്ന് കദ്രു ശപിച്ചു. മറ്റു കുഞ്ഞുങ്ങള്‍ കദ്രു പറഞ്ഞതനുസരിച്ച് കുതിരയുടെ വാലില്‍ തൂങ്ങിക്കിടന്ന് വാലില്‍ കറുപ്പു നിറത്തിന്റെ പ്രീതതിയുണ്ടാക്കി.  വിനതയും കദ്രുവും കുതിരയെ കണ്ടപ്പോള്‍ വാലിന് കറുത്ത നിറമായിരുന്നു. അങ്ങനെ വഞ്ചനയിലൂടെ കദ്രു, വിനതയെ തന്റെ ദാസിയാക്കി. വിനത ദാസിയായതു കൊണ്ട് മകന്‍ ഗരുഡനും ദാസനായി. ഗരുഡനെക്കൊണ്ട് സര്‍പ്പക്കുഞ്ഞുങ്ങള്‍ പല പണികളും ചെയ്യിക്കുക പതിവായി. ഗരുഡന്റെ പുറത്തുകയറി ലോകസഞ്ചാരം ചെയ്യുക, പലതും കൊണ്ടുവരാന്‍ കല്‍പ്പിക്കുക, എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യിച്ചു. 

വലുതായപ്പോള്‍ ഗരുഡന്‍,  നമ്മളിങ്ങനെ ദാസ്യവൃത്തി ചെയ്യുന്നതെന്തിനെന്ന് അമ്മയോടു ചോദിച്ചു. കദ്രുവുമായുള്ള പന്തയത്തിന്റെ കാര്യം വിനത ഗരുഡനോട് പറഞ്ഞു. ഇതു കേട്ട ഗരുഡന്‍ കദ്രുവിന്റെ അരികിലെത്തി, തന്റെ അമ്മയെ ദാസ്യവൃത്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ചു. ദേവലോകത്ത് നിന്ന് അമൃതു കൊണ്ടു വന്നാല്‍ വിനതയെ മോചിപ്പിക്കാമെന്ന് കദ്രു പറഞ്ഞു. അതുകേട്ടയുടനെ ഗരുഡന്‍ ദേവലോകത്തേക്ക് പറന്നു. അവിടെ, കനത്ത രക്ഷാവലയത്തിലാണ് ഇന്ദ്രന്‍ അമൃതു സൂക്ഷിച്ചിരുന്നത്. 

( തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.