ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് എങ്ങനെയായിരിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന ബജറ്റിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പൊതുസമൂഹത്തിന്റെ അഭിപ്രായം തേടി.
budget 2019 എന്ന ഹാഷ് ടാഗില്‍ ബജറ്റിനെക്കുറിച്ചുളള നിര്‍ദേശങ്ങളും ആശയങ്ങളും ഓണ്‍ലൈനില്‍ പങ്കുവയ്ക്കാം. ഇത് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം ശേഖരിക്കും.
”മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പണ്ഡിതന്മാരും വിദഗ്ധരും പങ്കുവച്ച ആശയങ്ങള്‍ക്ക് നന്ദി പറയുന്നു. ഭൂരിഭാഗവും ഞാന്‍ വായിച്ചു. എന്റെ ടീം ഇതെല്ലാം ശേഖരിക്കുന്നുണ്ട്. ഓരോ ചെറിയ വാക്കും പരിഗണിക്കപ്പെടും. തുടരുക” നിര്‍മല സീതാരാമന് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: