കോഴിക്കോട്: കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ വധഭീഷണി മുഴക്കിയ ഒരാള്‍ കസ്റ്റഡിയില്‍. കോഴിക്കോട് കൊളത്തറ സ്വദേശിയും സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടറുമായ ബാദലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കായിരുന്നു ഫോണ്‍വഴി വധഭീഷണി സന്ദേശം ലഭിച്ചത്. സ്പെഷ്യല്‍ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്. ബാദലിന് പുതിയ സിം എടുത്ത് കൊടുത്ത തിരുവനന്തപുരം സ്വദേശിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സന്ദേശമയച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
















